
സ്വന്തം ലേഖകൻ: സൗദി അറേബ്യ ഇനി ഇന്റർനെറ്റ് വേഗത്തിൽ മറ്റു രാജ്യങ്ങളെ പോലെ കുതിക്കും. എല്ലാ പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കമ്യൂണിക്കേഷൻസ്, സ്പേസ് ആന്റ് ടെക്നോളജി കമ്മിഷൻ ആണ് ഇക്കാര്യം അറിയിച്ചത്.
50 ലക്ഷം ജനങ്ങൾക്ക് തുടർച്ചയായ ടെലികോം സേവനങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി സൗദിയിലെ വിവിധ പ്രവിശ്യകളിലെ 21,000 ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ലോക്കൽ റോമിങ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റോമിങ് സേവനത്തിലൂടെ സ്വന്തം നെറ്റ് വർക്ക് കവറേജില്ലാത്ത സന്ദർഭങ്ങളിൽ അധിക ഫീസുകൾ കൂടാതെ വോയ്സ് സേവനങ്ങളും ഇന്റർനെറ്റും എസ്എംഎസ്സുകളും പ്രയോജനപ്പെടുത്താനാകും.
മാറ്റത്തിന്റെ പാതിയിലാണ് സൗദി ഇപ്പോൾ പലതരത്തിലുള്ള പദ്ധതികൾ ആണ് ഇപ്പോൾ സൗദിയിൽ നടന്നു കൊണ്ടിരിക്കുന്നത്. വിഷൻ 2030 പൂർത്തിയാകുന്നതോടെ സൗദി പഴയ സൗദി ആയിരിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല