1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കാനാകാതെ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് താത്കാലിക ആശ്വാസം. അഞ്ച് വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യന്‍ പ്രവാസികളെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ പുറംകരാര്‍ ഏജന്‍സിയായ വിഎഫ്എസ് സെന്ററുകള്‍ അനുവദിക്കുന്നില്ലെന്ന വിഷയം ചൂണ്ടിക്കാട്ടി നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ജനുവരി 19 ന് ഇന്ത്യന്‍ എംബസിക്ക് നിവേദനം അയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പ്രേം സെല്‍വാള്‍ ഇക്കാര്യം അറിയിച്ചത്.

ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാന്‍ വിഎഫ്എസ് സെന്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അത്തരം പ്രവാസികള്‍ അവരുടെ സ്‌പോണ്‍സറുടെയോ കമ്പനിയുടെയോ ഇഖാമ പിന്നീട് പുതുക്കികൊടുക്കാമെന്ന് ഉറപ്പ് നല്‍കുന്ന ഒരു കത്ത് ഹാജരാക്കിയാല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള താത്ക്കാലിക പാസ്‌പോര്‍ട്ട് അനുവദിക്കും. പിന്നീട്, ഇഖാമ പുതുക്കിയാല്‍ ഇവര്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാമെന്നും എംബസി വ്യക്തമാക്കി.

ഈ വിഷയം ഉന്നയിച്ച് നവയുഗം കേന്ദ്രകമ്മിറ്റി വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം നല്‍കിയിരുന്നു. നവയുഗത്തിന്റെ അഭ്യര്‍ഥന മാനിച്ച് ബിനോയ് വിശ്വം എംപിയും ഈ വിഷയം വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

സൗദിയില്‍ പ്രീമിയം ഇഖാമ ഉടമകളായ സൗദി പൗരന്മാര്‍ക്ക് രാജ്യത്തെ ഭൂമിയും വസ്തുവും വാങ്ങാനുള്ള ആനുകൂല്യങ്ങള്‍ പ്രാബല്യത്തില്‍ വന്നു. സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രീമിയം ഇഖാമയുള്ള പ്രാവാസികള്‍ക്കുള്ള ആനുകൂല്യങ്ങളാണ് പ്രാബല്യത്തിലായത്.

സ്വദേശികള്‍ക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും പ്രീമിയം റസിഡന്‍സി നേടുന്ന വിദേശിക്കും ലഭ്യമാകുന്നതാണിത്. വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എന്‍ട്രിയും മാര്‍ച്ച് 31 വരെ സൗജന്യമായി പുതുക്കി നല്‍കാന്‍ ഉത്തരവായി. മുമ്പ് രേഖകള്‍ സൗജന്യമായി പുതുക്കുന്നതിന്റെ കാലാവധി ജനുവരി 31 വരെ നീട്ടി നല്‍കിയിരുന്നു.

സൗദിയില്‍ നിന്നും വാക്സിന്‍ ഒരു ഡോസ് സ്വീകരിച്ചതിന് ശേഷം റീഎന്‍ട്രി വിസയില്‍ അവധിക്ക് പോയി തിരിച്ചുവരാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പാകിസ്ഥാന്‍, ഇന്ത്യ, ഈജിപ്ത് തുടങ്ങി നേരത്തെ യാത്രാവിലക്ക് നിലനിന്നിരുന്ന 18 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്ത് അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.