1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2022

സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എൻട്രിയുമാണ് മാർച്ച് 31വരെ സൗജന്യമായി പുതുക്കി നൽകുക.

ഇഖാമ, റീ എൻട്രി വീസകൾ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സൗദി പാസ്പോർട്ട് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിസിറ്റിങ് വീസയും സൗജന്യമായി നീട്ടി നൽകാൻ നിർദേശമുണ്ട്. സൗദി രാജ്യാന്തര വിമാന സർവീസുകൾ നിർത്തിയതിന് ശേഷം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീ എൻട്രിയും വിവിധ ഘട്ടങ്ങളിലായി പുതുക്കിയിട്ടുണ്ട്.

സൗദിയിൽ നിന്നും വാക്സിൻ ഒരു ഡോസ് സ്വീകരിച്ചതിന് ശേഷം റീഎൻട്രി വിസയിൽ അവധിക്ക് പോയി തിരിച്ചുവരാത്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പാകിസ്ഥാൻ, ഇന്ത്യ, ഈജിപ്ത് തുടങ്ങി നേരത്തെ യാത്രാവിലക്ക് നിലനിന്നിരുന്ന 18 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്ത് അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.