1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2021

സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ 20 രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ റെസിഡെന്‍സ് പെര്‍മിറ്റ് (ഇഖാമ), റീ എന്‍ട്രി വിസ എന്നിവ സൗജന്യമായി പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 2021 ജൂണ്‍ രണ്ടുവരെയുള്ള റീ-എന്‍ട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയാണ് നീട്ടികൊടുക്കുക.

കോവിഡ് കാരണം ഇന്ത്യയടക്കം 20 രാജ്യങ്ങളിലുള്ളവര്‍ക്ക് നിലവില്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അതേസമയം നിലവില്‍ സൗദിയില്‍ സന്ദര്‍ശന വിസയിലുള്ളവരുടെ വിസാ കാലാവധിയും നീട്ടി നല്‍കും. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റെുമായി (എന്‍.ഐ.സി) ബന്ധപ്പെട്ട് സൗദി പാസ്പോര്‍ട്ട് വിഭാഗം(ജവാസാത്ത്) ഇതുമായി ബന്ധപ്പെട്ടാണ് ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. സൗജ്യന്യമായാണ് ഇഖാമയും റീ-എന്‍ട്രിയും പുതുക്കി നല്‍കുക.

തിരിച്ചെത്താനാകാതെ ഇന്ത്യയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ആയിരങ്ങൾക്ക് പുതിയ തീരുമാനം ആശ്വാസം പകരും. വീസ കാലാവധി തീരുന്നതും ജോലി നഷ്ടപ്പെടുന്നതും ഭയന്ന് വൻതുക മുടക്കി മറ്റു രാജ്യങ്ങൾ വഴി സൗദിയിലേക്കു പോകാനിരിക്കുന്നവർക്കും പുതിയ തീരുമാനം ഗുണകരമാകും.

നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ ഗ്രീൻ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് പിസിആർ ടെസ്റ്റെടുത്താണ് നിലവിൽ സൗദിയിലേക്കു പോയിരുന്നത്. ഇതിനുപക്ഷേ നാലിരട്ടി ചെലവാണുതാനും. വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശനം പരിമിതപ്പെടുത്തി നടപടി കടുപ്പിച്ചതും സൗദിയിലേക്കു പോകാനായി ഈ രാജ്യങ്ങളിൽ ക്വാറന്റീനിലുള്ള മലയാളികൾക്കു തിരിച്ചടിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.