
സ്വന്തം ലേഖകൻ: സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ഉഭയകക്ഷി ചർച്ച ഉടൻ നടക്കും. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമിർ അബ്ദുല്ല ഹിയാൻ എന്നിവർ ഫോണിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
2016ൽ വിഛേദിച്ച നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്ന് ഈ മാസം 10ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ മധ്യസ്ഥതയിൽ സൗദി സഹമന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസായദ് അൽ ഐബാനും ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയും നടത്തിയ ചർച്ചയിൽ സഹകരണ കരാർ ഒപ്പുവച്ചിരുന്നു.
2 മാസത്തിനകം ഇരുരാജ്യങ്ങളിലും എംബസിയും കോൺസുലേറ്റും തുറക്കുക, അതാതു രാജ്യത്തിന്റെ പരമാധികാരത്തിലും ആഭ്യന്തര കാര്യങ്ങളിലും പരസ്പരം ഇടപെടാതിരിക്കുക എന്നിവയായിരുന്നു പ്രധാന തീരുമാനങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല