1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2023
Young woman passenger collecting her luggage from conveyor belt. Female traveler picking up suitcase from baggage claim line in airport terminal.

സ്വന്തം ലേഖകൻ: സുഗമമായ യാത്രയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള ലഗേജുകൾ വിലക്കി വീണ്ടും ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് വിമാനത്താവള അധികൃതർ. ലഗേജുകൾ നിഷ്‌കർഷിച്ച തരത്തിൽ മാത്രമേ യാത്രക്കാർ കൊണ്ടുവരാവൂ എന്ന് ആവശ്യപ്പെട്ടു.

കയറുകൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, തുണി കൊണ്ട് കെട്ടിയ ബാഗേജുകൾ, നന്നായി പാക്ക് ചെയ്യാത്തതും വൃത്താകൃതിയിലുള്ളതുമായ ബാഗുകൾ, ടിക്കറ്റിൽ അനുവദിച്ചിട്ടുള്ളതിലുമധികം തൂക്കമുള്ള ലഗേജുകൾ, തുണി സഞ്ചികളിലെ ലഗേജുകൾ, നീളം കുടിയ വള്ളികളുള്ള ബാഗുകൾ എന്നിവയുമായി യാത്രയ്ക്ക് വരാൻ പാടില്ലെന്ന് അധികൃതർ ആവർത്തിച്ചു.

അതിനിടെ സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ സൗ​ദി എ​യ​ര്‍ലൈ​ന്‍സ് എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലും 30 ശ​ത​മാ​നം വ​രെ കി​ഴി​വോ​ടെ ‘ഗ്രീ​ന്‍ ഫ്ലൈ ​ഡേ ഓ​ഫ​ര്‍’ പ്ര​ഖ്യാ​പി​ച്ചു. പ്ര​മോ​ഷ​ന​ല്‍ ഓ​ഫ​റു​ക​ളി​ലൂ​ടെ അ​തി​ഥി​ക​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സ​മ​ര്‍പ്പ​ണ​ത്തെ​യാ​ണ് ഇ​ത്​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നും പ്ര​യോ​ജ​നം നേ​ടാ​നും ബു​ധ​നാ​ഴ്ച വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.