1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2023

സ്വന്തം ലേഖകൻ: സൌദിയിൽ ജിദ്ദ എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ റമദാനിൽ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിയ സംഭവത്തെ തുടർന്നാണ് നടപടി. വിമാനത്താളത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്.

കഴിഞ്ഞ റമദാൻ മാസത്തിലാണ് ജിദ്ദ വിമാനത്തവാളത്തിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിയ സംഭവമുണ്ടായത്. കൃത്യസമയത്ത് പുറപ്പെടാനും വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാനുമാകാതെ നിരവധി യാത്രക്കാരും തീർഥാടകരും പ്രതിസന്ധിയിലായിരുന്നു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി കാരണങ്ങൾ കണ്ടെത്തി.

ഗ്രൂപ്പുകളായി എത്തുന്ന ഉംറ തീർഥാടകരുടെ പ്രകൃതം, ബാഗേജുകളുടെ വലിപ്പക്കൂടുതലും ഭാരക്കൂടുതലും, ജീവനക്കാരുടെ എണ്ണത്തിലും യോഗ്യതയിലുമുള്ള കുറവ്, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി സിവിൽ ഏവിയേഷൻ പ്രസിഡണ്ട് അബ്ദുൽ അസീസ് അൽ ദുഐലിജ് പറഞ്ഞു. ഇതിൻ്റെ ഭാഗമായി ആവശ്യമായ സ്ഥലങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാരുടെ നീക്കം നിയന്ത്രണവിധേയമാക്കി.

ഹജ് ടെര്‍മിനല്‍ വര്‍ഷം മുഴുവന്‍ പ്രയോജനപ്പെടുത്തും, ഇതിലൂടെ തിരക്ക് ഗണ്യമായി കുറക്കാൻ സാധിക്കും. യാത്രക്കാര്‍ക്ക് നല്‍കുന്ന ഏതെങ്കിലും ഒരു സേവനത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ പിന്നീടുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും, അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അബ്ദുൽ അസീസ് അൽ ദുഐലിജ് പറഞ്ഞു.

സൗദി തലസ്ഥാന​ നഗരത്തിലെ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നും നാലും ടെർമിനലുകൾ നവീകരിച്ചു കഴിഞ്ഞു. അവിടെയുണ്ടായിരുന്നു പ്രശ്​നങ്ങൾ പരിഹരിക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്​തു. ഇനി ഒന്നും രണ്ടും അഞ്ചും ടെർമിനലുകളാണ്​ വികസിപ്പിക്കേണ്ടത്​.

ഒന്നാം ടെർമിനലി​െൻറ നവീകരണവും വികസനവും വൈകാതെ ആരംഭിക്കും. പ്രവൃത്തി പൂർത്തിയാകുന്നതുവരെ വിദേശ വിമാന കമ്പനികളുടെ ഓപറേഷൻ ഒരു വർഷത്തേക്ക് ഒന്നാം ടെർമിനലിൽനിന്ന് രണ്ടാം ടെർമിനലിലേക്ക് മാറ്റും. പണി പൂർത്തിയായാൽ മാത്രമേ ഇത് ഒന്നാം ടെർമിനലിലേക്ക്​ പുനസ്ഥാപിക്കുകയുള്ളൂ. ഇതിനുശേഷം രണ്ടാം ടെർമിനൽ വികസനം ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.