1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2021

സ്വന്തം ലേഖകൻ: ശരീര വടിവുകള്‍ കാണിക്കുന്ന വിധം ഇറുകിയതും ശരീരഭാഗങ്ങള്‍ പുറത്തുകാണും വിധം ഇറക്കം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സൗദിയിലെ ജിദ്ദ യൂനിവേഴ്‌സിറ്റിയുടെ നടപടി വിവാദത്തില്‍. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകമായ ഡ്രസ് കോഡാണ് യൂനിവേഴ്‌സിറ്റി പുറത്തുവിട്ടിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ലെഗ്ഗിന്‍സ്, ജീന്‍സ്, ട്രൗസര്‍ പോലുള്ള നീളം കുറഞ്ഞതും ഇറുകിയതുമായ വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ഥികളോ ജീവനക്കാരോ യൂനിവേഴ്‌സിറ്റിയിലേക്ക് വരാന്‍ പാടില്ല.

എന്നാല്‍ പുതിയ വസ്ത്ര ധാരണ നിയമം വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റമാണെന്നും ഇത്തരം നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ഇതോടെയാണ് സംഭവം വിവാദമായത്. പുതിയ ഉത്തരവ് പ്രകാരം സാധാരണ വിദ്യാര്‍ഥികള്‍ ധരിക്കാറുള്ള ഒരു വിധം വസ്ത്രങ്ങളൊന്നും ഉപയോഗിച്ച് യൂനിവേഴ്‌സിറ്റിയില്‍ വരാന്‍ പറ്റാത്ത സ്ഥിതിയാണെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം.

എന്നാല്‍ യൂനിവേഴ്‌സിറ്റിയുടെ ഡ്രസ് കോഡിനെ അനുകൂലിച്ചും മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തിന്റെ മൂല്യങ്ങളും ധാര്‍മികതയും സംരക്ഷിക്കുന്നതാണ് പുതിയ വിലക്കെന്നാണ് ഇവരുടെ പക്ഷം. ഇതുമായി ബന്ധപ്പെട്ട വിവാദം സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. തീരുമാനത്തിന് അനുകൂലമായും പ്രതികൂലമായും നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തി.

ഇതേവാദമാണ് സര്‍വകലാശാല അധികൃതരും ഉന്നയിക്കുന്നത്. മാന്യമായി വസ്ത്രം ധരിക്കണമെന്നുള്ളത് യൂനിവേഴ്‌സിറ്റിയുടെ ചട്ടങ്ങളില്‍ പറയുന്ന കാര്യമാണെന്നും അതിന് അനുസൃതമായ തീരുമാനമാണ് പുതിയ ഉത്തവെന്നും അധികൃതര്‍ അറിയിച്ചു. യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട ഭരണാധികാരികളുടെ അറിവോടെയും സമ്മതത്തോടെയുമാണ് പുതിയ ഉത്തരവെന്നാണ് അധികൃതര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.