1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ജ്വല്ലറി ജോലികളും പ്രവാസികള്‍ക്ക് അന്യമാവുന്നു. ജ്വല്ലറി സ്ഥാപനങ്ങളിലെ സെയില്‍സ് ജോലികള്‍ക്ക് സ്വദേശികള്‍ക്ക് മാത്രമാക്കിക്കൊണ്ട് സൗദി മനുഷ്യവിഭവ, സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ആറു മാസത്തിനകം ഉത്തരവ് നടപ്പില്‍ വരുത്താനാണ് സ്ഥാപന ഉടമകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആറു മാസത്തിനിടയില്‍ നിലവിലെ പ്രവാസി ജോലിക്കാരെ ഒഴിവാക്കി പകരം സൗദി പൗരന്‍മാരെ നിയമിക്കണം. അല്ലാത്ത സ്ഥാപനങ്ങള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജ്വല്ലറികളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേക പ്രൊഫഷനല്‍ ലൈസന്‍സ് സ്വന്തമാക്കണമെന്നും സൗദി മനുഷ്യവിഭവ, സാമൂഹിക വികസന വകുപ്പ് മന്ത്രി എഞ്ചിനീയര്‍ അഹ്മദ് അല്‍ റാജിഹി അറിയിച്ചു.

ജ്വല്ലറികളില്‍ ജോലി ചെയ്യുന്നതിനാവശ്യമായ പ്രൊഫഷനല്‍ വൈദഗ്ധ്യം ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ലൈസന്‍സ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച യോഗ്യതകള്‍ ഉള്ളവര്‍ക്കു മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഒരു വര്‍ഷത്തേക്കായിരിക്കും ലൈസന്‍സ് നല്‍കുകയെന്നും അതിനു ശേഷം അത് പുതുക്കാമെന്നും മന്ത്രി അറിയിച്ചു.

ജ്വല്ലറി മേഖലയുടെ കാര്യക്ഷമ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം രാജ്യത്തെ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്. സൗദിയിലെ ഷോപ്പിംഗ് മാളുകളിലെ പ്രധാന ജോലികളെല്ലാം സൗദികള്‍ക്കു മാത്രമാക്കിക്കൊണ്ടുള്ള നിയമം കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിനു പിന്നാലെ പുതിയ ഉത്തരവ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.