1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2020

സ്വന്തം ലേഖകൻ: വിദേശികള്‍ തൊഴില്‍ മാറിയാല്‍ ലെവി അടക്കമുള്ള ഫീസുകള്‍ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി സൌദിയിലെ വ്യവസായികളും സ്വകാര്യ കമ്പനി ഉടമകളും. സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സ്വാതന്ത്ര്യം അനുവദിക്കുന്ന കരാറുമായി ബന്ധപ്പെട്ടാണ് വ്യവസായികളുടെ ഇത്തരമൊരു നീക്കം.

സൌദിയിലെ വിദേശ തൊഴിലാളികളുടെ തൊഴില്‍മാറ്റത്തിന് സ്വാതന്ത്രൃം നല്‍കുന്ന നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ തൊഴില്‍ ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരും സ്വദേശീ വ്യവസായികളും ഒരുപോലേ ആവശ്യപ്പെടുന്നത്.

തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സ്വാതന്ത്ര്യവും റീ-എന്‍ട്രി, ഫൈനല്‍ എക്സിറ്റ് വീസാ സ്വാതന്ത്ര്യവും അനുവദിക്കാന്‍ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തൊഴിലാളികളുടെ മാത്രമല്ല, തൊഴില്‍ ഉടമകളുടെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കുന്ന വ്യവസ്ഥകളും ഈ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കമ്പനി ഉടമകളും വിദഗ്ധരും ആവശ്യപ്പെടുന്നത്.

ഒരു വിദേശതൊഴിലാളിക്ക് എത്ര തവണ തൊഴില്‍ മാറാമെന്നും പുതിയ പദ്ധതി പ്രയോജനപ്പെടുത്തി തൊഴില്‍ മാറുന്ന തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ തൊഴില്‍ ഉടമകള്‍ മുന്‍ക്കൂട്ടി അടക്കുന്ന ലെവിയും ഇന്‍ഷുറന്‍സും അടക്കമുള്ള ഫീസുകളുടെ തീര്‍പ്പ് എന്നിവയെല്ലാം നിയമാവലിയില്‍ ഉള്‍പ്പെടുത്തി പ്രത്യേകം നിര്‍ണയിക്കണമെന്ന് കമ്പനി ഉടമകളും ആവശ്യപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.