1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2023

സ്വന്തം ലേഖകൻ: അഞ്ച് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കർണാടകയ്ക്ക് സന്തോഷ് ട്രോഫി സ്വന്തം. റിയാദിന്റെ മണ്ണിൽ അവേശം നിറച്ച ഫൈനലിൽ കർണാടകയുടെ ഗോൾവർഷത്തിൽ മേഘാലയുടെ കന്നി കിരീടമെന്ന സ്വപ്നം പൊലിഞ്ഞു. 2 നെതിരെ 3 ഗോൾ മടക്കിയാണ് കർണാടക വിജയിച്ചത്. രണ്ടാം മിനിറ്റിൽ തന്നെ മേഘാലയെ ഞെട്ടിച്ച് കർണാടക ആദ്യ ഗോൾ നേടി.

തൊട്ടുപിന്നാലെ കളിയുടെ 7–ാം മിനുറ്റിൽ മേഘാലയക്ക് ലഭിച്ച പെനാൽറ്റി പിഴയ്ക്കാതെ കിക്കെടുത്ത പരിചയസമ്പന്നായ ബ്രോലിങ്ടൻ വർലാപി മേഘാലയക്ക് സമനില ഗോൾ (1-1)സമ്മാനിച്ചു. മധ്യ നിരയിൽ നിന്ന് മേഘാലയ നടത്തിയ നീക്കത്തിൽ ഇടതു വിങ്ങിൽ ലഭിച്ച പന്തുമായി കർണാടകയുടെ ബോക്സിനകത്തേക്ക് കുതിച്ച മുന്നേറ്റതാരം ഷീൻ ഷോകദങിനെ പെനാൽട്ടി ഏരിയയിൽ കർണ്ണാടകയുടെ റോബിൻ തട്ടിവീഴ്ത്തയപ്പോൾ റഫറി പെനാൽട്ടി അനുവദിക്കുകയാരുന്നു.

18–ാമത്തെ മിനിറ്റിൽ കർണ്ണാടകയുടെ രണ്ടാം ഗോളും പിറന്നു. ലാൽ രെമതുലുങ്ക എടുത്ത കോർണർകിക്ക് മേഘാലയയുടെ ബോക്സിലേക്ക് പറന്നിറങ്ങിയെങ്കിലും പ്രതിരോധ നിരയിൽ തട്ടി തെറിച്ചു ബോക്സിനു പുറത്തെക്കത്തിയത് കർണ്ണാടക താരം ജേക്കബ് ജോൺ തിരികെ ബോക്സിലേക്ക് ഉയർത്തി വിട്ടു. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് കർണാടകതാരം റോബിൻ യാദവ് 30 മീറ്റർ അകലെ നിന്നും തൊടുത്ത ഫ്രീകിക്ക് മേഘാലയുടെ പോസ്റ്റിലെത്തിയതോടെ (3-1)ന് മുന്നിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കർണ്ണാടകയുടെ ബോക്സിനു പുറത്തു നിന്നും മേഘാലയയ്ക്ക് ലഭിച്ച ഫ്രീകിക്ക് വലത് മൂലയിലൂടെ പോസ്റ്റിലേക്കെത്തിയെങ്കിലും ഗോൾ കീപ്പർ സത്യജിത് പറന്നുയർന്ന് രക്ഷിച്ചു. തുടർന്ന് ലഭിച്ച കോർണർ കിക്കിനൊടുവിൽ മേഘാലയ നടത്തിയ നീക്കം ഫലം കണ്ടു. ബോക്സ് ഏരിയയിലേക്ക് ലഭിച്ച മേഘാലയുടെഷീൻ ഷോക്ദങിന്റെ അതിമനോഹര ഷോട്ട് ഗോളി സത്യജിത്തിനെ നിസ്സഹായനാക്കിയതോടെ മേഘലയ (2-3) നിലയിലെത്തി.

അവസാന നിമിഷം വരെ പൊരുതി കളിച്ചെങ്കിലും കർണ്ണാടകയുടെ പ്രതിരോധ നിരയിൽ തട്ടി മേഘാലയുടെ നീക്കങ്ങളൊക്കെ തകരുന്ന കാഴ്ചക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 54 വർഷങ്ങൾക്കു ശേഷമാണ് കർണാടക സന്തോഷ് ട്രോഫിയിൽ ചാംപ്യൻമാരാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.