1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2021

സ്വന്തം ലേഖകൻ: സൗദിയും കുവൈത്തും അതിർത്തി അടച്ചതുമൂലം യുഎഇയിൽ കുടുങ്ങിയ സൗദി–കുവൈത്ത് വീസക്കാരിൽ അർഹതപ്പെട്ടവർക്കു നാട്ടിലേക്കു തിരിച്ചു പോകാനുള്ള ടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്. ടിക്കറ്റെടുക്കാൻ പണമില്ലാതെ പ്രയാസപ്പെടുന്നവർക്കു മാത്രമാണ് ആനുകൂല്യം. ഏതാണ്ട് 1400 പേരാണ് യുഎഇയിൽ കുടുങ്ങിക്കിടക്കുന്നത്.

എന്നാൽ അതിർത്തി തുറക്കുന്നതിലെ അവ്യക്ത മൂലം തിരിച്ചു പോകാൻ താൽപര്യപ്പെട്ടവർ 50ൽ താഴെ പേർ മാത്രമാണ്. ഇവരിൽ ഭൂരിഭാഗം പേരും ടിക്കറ്റെടുക്കാൻ മാർഗമില്ലാത്തവരാണ്. ഇത്തരക്കാർക്കു അംഗീകൃത സംഘടനകൾ മുഖേന ഇന്ത്യൻ കോൺസുലേറ്റിന് അപേക്ഷ നൽകിയാൽ ടിക്കറ്റ് ലഭിക്കും.

തിരിച്ചുപോയാൽ നാട്ടിലെ കടക്കാരുടെ മുന്നിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്നാണ് ഭൂരിപക്ഷം പേരുടേയും ഉറക്കം കെടുത്തുന്നത്. അതുകൊണ്ടാണ് സൗദിയിലേക്കും കുവൈത്തിലേക്കും തിരിച്ചുപോയി ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നതെന്ന് ഇവർ പറയുന്നു. അതിനിടെ യുഎഇസന്ദർശക വീസാ കാലാവധി മാർച്ച് 31 വരെ നീട്ടിക്കിട്ടിയത് ഇവരിൽ പലർക്കും പുതുശ്വാസം നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.