1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ മൂന്ന് ഘട്ടങ്ങള്‍. തൊഴിലാളിയോ തൊഴിലുടമയോ കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് യോഗ്യതയുള്ള സാഹചര്യങ്ങളെ കുറിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തത വരുത്തി. നിയമാനുസൃതം കരാര്‍ റദ്ദാക്കുകയും നോട്ടീസ് കാലയളവ് പാലിക്കാതിരിക്കുകയും ചെയ്താല്‍ നോട്ടീസ് സമയത്ത് തൊഴിലാളിയുടെ വേതനത്തിന് തുല്യമായ നഷ്ടപരിഹാരത്തിന് രണ്ടാമത്തെ കക്ഷിക്ക് അര്‍ഹത ഉണ്ടായിരിക്കും.

നിയമാനുസൃതമല്ലാതെ കരാര്‍ അവസാനിപ്പിച്ചാല്‍ തൊഴില്‍ കാലാവധിയും നഷ്ടപരിഹാരവും നേരത്തെ തീരുമാനിച്ചതാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണം. ജോലി ചെയ്ത വര്‍ഷം കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. നിയമവിരുദ്ധമായി കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരം നേരത്തെ തീരുമാനിച്ചതല്ലെങ്കില്‍ കരാര്‍ അവസാനിപ്പിക്കാന്‍ ബാക്കിയുള്ള കാലത്തെ മാസവേതനം നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.

പരിധിയില്ലാത്ത തൊഴില്‍ കരാര്‍ ആണെങ്കില്‍ തൊഴിലാളി ശമ്പളം ലഭിക്കുന്നവരാണെങ്കില്‍ കരാര്‍ നിര്‍ത്തുന്നതിന് 60 ദിവസത്തിന് തൊഴിലുടമയെ തൊഴിലാളി വിവരം ധരിപ്പിച്ചിരിക്കണം. എന്നാല്‍, മാസ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ 30 ദിവസത്തിനുള്ളിലാണ് കരാര്‍ അവസാനിപ്പിക്കുന്ന വിവരം തൊഴിലുടമയെ അറിയിക്കേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.