
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കുമെന്ന് മാനവശേഷി സാമൂഹിക, വികസന മന്ത്രാലയം. ഇതു സംബന്ധിച്ച നിർദേശത്തിന് മന്ത്രിതല സമിതി അംഗീകാരം നൽകിയതായി വക്താവ് സാദ് അൽ ഹമ്മാദ് പറഞ്ഞു.
പുതിയ തീരുമാനം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ആനുകൂല്യം ഉറപ്പാക്കുകയും ചെയ്യും. ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം മൂലമുള്ള നഷ്ടം ഇൻഷുറൻസ് പരിരക്ഷയിലൂടെ തൊഴിലുടമയ്ക്കു ലഭിക്കും. തീരുമാനം സൗദി തൊഴിൽ വിപണിക്കു കരുത്തുപകരുമെന്നു മാത്രമല്ല ഇതര രാജ്യങ്ങളുമായി ഉഭയകക്ഷി ചർച്ചകൾ സുഗമമാക്കും.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തും. ഇരു കക്ഷികളുടെയും താൽപര്യവും സംരക്ഷിക്കപ്പെടും. ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ ഔദ്യോഗിക പ്ലാറ്റ്ഫോമായ മുസാനെദുമായാണ് സമീപിക്കേണ്ടതെന്നും പറഞ്ഞു. തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് 15,000 റിയാലിൽ കവിയാൻ പാടില്ല. റിക്രൂട്ട്‌മെന്റിൽ കൃത്രിമം കാണിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്നും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല