1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ തൊഴില്‍ നിയമം പരിഷ്‌കരിക്കാനൊരുങ്ങുന്നു. കൂടുതല്‍ നിക്ഷേപങ്ങളും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്ന വിധത്തില്‍ തൊഴില്‍ നിയമം പരിഷ്‌കരിക്കുമെന്ന് സൗദി തൊഴില്‍ സാമൂഹിക ക്ഷേമമന്ത്രി അഹമ്മദ് അല്‍റാജ്ഹി പറഞ്ഞു. ആഴ്ചയില്‍ നാലര ദിവസം ജോലി സമയമാക്കി ക്രമീകരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ആഴ്ചയില്‍ രണ്ടര ദിവസം അവധി നല്‍കാന്‍ സാധ്യത ഉണ്ടെന്ന് സൂചനയും അദ്ദേഹം നല്‍കി. ‘രാജ്യത്തേയ്ക്ക് നിക്ഷേപകരെ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ സമ്പ്രദായം നിലവില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴിലസരങ്ങള്‍ സുഗമമാക്കുന്നതിനും ആകര്‍ഷകമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന മന്ത്രാലയത്തിന്റെ താത്പര്യവും’ അദ്ദേഹം വ്യക്തമാക്കി.

സൗദിയില്‍ ആഴ്ചയില്‍ നാലര ദിവസം ജോലി സമയമാക്കി ക്രമീകരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൂടുതല്‍ നിക്ഷേപങ്ങളും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്ന വിധത്തില്‍ തൊഴില്‍ നിയമം പരിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി ജനതയ്ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങല്‍ ലഭിക്കുന്ന വിധത്തില്‍ നിയമം പരിഷ്‌കരിക്കാനിരിക്കുകയാണ്. അതിന് അനുയോജ്യമായ മാറ്റങ്ങള്‍ നിയമത്തില്‍ വരുത്തും. സൗദി പൗരന്മാര്‍ എല്ലാ മേഖലകളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.