
സ്വന്തം ലേഖകൻ: തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്‌കരണ നടപടികള്‍ സൌദി മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ നിയമമനുസരിച്ച് തൊഴിലാളിക്ക് തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയായ സ്പോണ്‍സറുടെ സമ്മതമില്ലാതെതന്നെ സ്പോണ്‍സര്‍ഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴില്‍ ജോലിചെയ്യാനാകും.
ഒരു തൊഴിലാളിക്ക് തന്റെ കോണ്‍ട്രാക്ട് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ പോകാനും ജോലിക്കിടയില്‍ അവധിക്കായി നാട്ടിലേക്ക് പോയി തിരിച്ചു വരാനും തൊഴിലുടമയായ സ്പോണ്‍സറുടെ അനുമതി വേണമെന്നില്ല എന്നതും മാറ്റങ്ങളുടെ ഭാഗമാണ്.
നിലവില്‍ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തൊഴിലാളിക്ക് സൌദി അറേബ്യയില്‍നിന്നു തിരികെ പോകാനോ തിരിച്ചെത്താനോ സാധ്യമല്ല. 70 വര്‍ഷത്തോളം പഴക്കമുള്ള തൊഴിൽ കീഴ്വഴക്കമാണ് ഇതോടെ ഇല്ലാതാകുന്നത്. പരിഷ്‌കരണ നടപടികള്‍ 2021 മാര്‍ച്ച് 14 മുതൽ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല