1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2019

സ്വന്തം ലേഖകന്‍: ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ച് സൗദി തൊഴില്‍ മന്ത്രാലയം; ഒമ്പത് പ്രവാസി തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ്. സൗദിയിലെ ചെറുകിട സ്ഥാപനങ്ങളില്‍ നാല് വിദേശി തൊഴിലാളികള്‍ക്ക് ലെവി ഈടാക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒമ്പത് തൊഴിലാളികള്‍ വരെയുള്ള സഥാപനങ്ങള്‍ക്കാണ് നിബന്ധനകളോടെ ഇളവ് ലഭിക്കുക.

ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികള്‍ക്ക് ലെവി ഈടാക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. മന്ത്രാലയത്തിലേക്ക് തുടര്‍ച്ചയായി വന്ന അന്വേഷണത്തിനൊടുവിലാണ് വിശദീകരണം. ഒന്‍പത് ജീവനക്കാര്‍ വരെ ഈ സ്ഥാപനത്തിലുണ്ടാകാം. എന്നാല്‍ സ്ഥാപന ഉടമ അതേ സ്ഥാപനത്തിലെ ജോലിക്കാരനായിരിക്കണമെന്ന് നിബന്ധനയുണ്ട്.

അതായത് ജനറല്‍ ഓര്‍ഗനൈസഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലെ (ഗോസി) റജിസ്റ്റര്‍ അനുസരിച്ച് സ്ഥാപന ഉടമയായ സ്വദേശി അതേ സ്ഥാപനത്തിലെ ജോലിക്കാരുടെ പട്ടികയില്‍ ഉണ്ടായിരിക്കണം. തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.