
സ്വന്തം ലേഖകൻ: യു.എ.ഇ., ജര്‍മ്മനി, യു.എസ്., അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ., സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ 11 രാജ്യങ്ങളില്‍നിന്നുള്ള യാത്രാവിലക്ക് സൗദി അറേബ്യ നീക്കി. ശനിയാഴ്ച സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധമായി അറിയിച്ചത്. എന്നാല്‍ ഇന്ത്യയില്‍നിന്നും നേരിട്ട് സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഇതുവരെ പിന്‍വലിച്ചിട്ടില്ല.
11 രാജ്യങ്ങളിലെ കോവിഡ് പകര്‍ച്ചവ്യാധി സംബന്ധമായി പൊതുജനാരോഗ്യ അതോറിറ്റി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യാത്രാ വിലക്ക് നീക്കിയിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായതായി റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം കൈതൊണ്ടിട്ടുള്ളത്.
ഞായറാഴ്ച ഒരു മണി മുതല്‍ യാത്രാ വിലക്ക് പിന്‍വലിച്ചത് പ്രാബല്ല്യത്തില്‍ വരും. സൗദിയില്‍ എത്തുന്നവര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ക്വാറന്റീന്‍ നടപടികള്‍ പാലിച്ചിരിക്കണം. ഇന്ത്യക്കാര്‍ക്ക് യു.എ.ഇ. വഴി സൗദിയില്‍ പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല