1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2021

സ്വന്തം ലേഖകൻ: സൗദിയിൽ നമസ്കാര സമയങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി. ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നതനുസരിച്ച് സൗദിയിലെ എല്ലാ നഗരങ്ങളിലും പ്രാർത്ഥന സമയങ്ങളിൽ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കാം എന്നാണു. പ്രാർത്ഥന സമയമടക്കം പ്രവൃത്തി സമയങ്ങളിലുടനീളം വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ തുടരാനാകുമെന്ന് ഫെഡറേഷൻ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നടപടി എന്നാണു സർക്കുലർ പറയുന്നത്. ഷോപ് തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് പ്രധാനമെന്നും ഫെഡറേഷൻ വിശദീകരിച്ചു.

പ്രാർത്ഥന സമയങ്ങളിൽ അടച്ചിരിക്കുമ്പോൾ കടകൾക്കടുത്തുള്ള തിരക്ക് ഒഴിവാക്കുക എന്നിവയും ഇതിലൂടെ കുറയുമെന്നും കുറിപ്പിൽ പറയുന്നു. ബന്ധപ്പെട്ട അധികാരികളുമായി ആവശ്യമായ ഏകോപനം നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് ഫെഡറേഷൻ അറിയിച്ചു. പ്രാർത്ഥന നടത്തുന്നതിന് തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും തടസ്സമാകാത്ത വിധത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും ഉചിതമായ രീതിയിൽ നടപടികൾ സ്വീകരിക്കാനും തൊഴിലാളികൾക്കിടയിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും തങ്ങള്‍ക്ക് ഇഷ്ടമുള്ള വാക്‌സിന്‍ തെരഞ്ഞെടുക്കാമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്യുന്ന സിഹത്തീ ആപ്പില്‍ ഇതിനുള്ള അവസരമുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ച്. സിഹത്തീ ആപ്പില്‍ ഈയിടെ വരുത്തിയ അപ്‌ഡേഷനിലാണ് വാക്‌സിന്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. നേരത്തേ ആപ്പില്‍ ലഭ്യമാകുന്ന ഒരു വാക്‌സിന്‍ സ്വീകരിക്കാന്‍ മാത്രമായിരുന്നു അവസരം.

നിലവില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള എല്ലാ വാക്‌സിനുകളില്‍ നിന്ന് ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം. ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും ഏത് വാക്‌സിനാണ് ലഭ്യമെന്ന് ആപ്പില്‍ കാണിച്ചിരിക്കും. വ്യത്യസ്ത നിറത്തിലായിരിക്കും ഓരോ വാക്‌സിന്റെ പേരും തെളിയുക. ഇതില്‍ ഓരോ ആള്‍ക്കും താല്‍പര്യമുള്ള വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ രജിസ്‌ട്രേഷന്‍ വേളയില്‍ തെരഞ്ഞെടുക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.