1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2022

സ്വന്തം ലേഖകൻ: മഴക്കെടുതി ഉൾപ്പെടെ പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് സൗദി ഇൻഷൂറൻസ് കമ്പനികളുടെ വക്താവ് അഡെൽ അൽ എസ്സ പറഞ്ഞു.

വാഹന ഇൻഷുറൻസ് പോളിസികളിലെ ഇൻഷുറൻസ് പരിരക്ഷയുടെ പരിധി 10 ദശലക്ഷം റിയാലാണെന്നും മഴക്കെടുതിയുണ്ടായാൽ ഇൻഷൂർ ചെയ്ത വാഹനങ്ങൾക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങൾക്കുള്ള നഷ്ടപരിഹാരം കേടുപാടുകളുടെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു.

വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ വാഹനത്തിന്റെ വിപണി മൂല്യത്തിനോ ഇൻഷുറൻസ് മൂല്യത്തിനോ അനുസൃതമായിരിക്കും നഷ്ടപരിഹാരം. 2018 ജനുവരി മുതൽ സമ്പൂർണ ഇൻഷുറൻസ് ഉള്ള വാഹനങ്ങൾക്ക് പ്രകൃതി ദുരന്തങ്ങൾക്കെതിരെ ഇൻഷുറൻസ് പരിരക്ഷ ഇൻഷുറൻസ് കമ്പനികൾ നിർബന്ധമായും നൽകണമെന്ന് ഇൻഷുറൻസ് ആൻഡ് റി ഇൻഷുറൻസ് കാര്യങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ആദം ജാദ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.