1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2023

സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 റിയാലിന് മുകളിൽ മൂല്യമുള്ള സാധനങ്ങൾക്ക് നികുതി ഈടാക്കാൻ തീരുമാനം. സൗദി സകാത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു പുറത്തുവിട്ടത്.

ഇത് പ്രകാരം വിദേശത്തുനിന്ന് സൗദിയിൽ എത്തിക്കുന്ന 3,000 റിയാലിന് മുകളിൽ വിലയുള്ള പുതിയ ഉൽപന്നങ്ങൾക്ക് നികുതി നൽകേണ്ടി വരും. കൂടാതെ ഇത്തരം വിലയുള്ള ഉൽപന്നങ്ങൾ കൊണ്ട് വരുന്നവർ വിമാനത്താവളത്തിലും തുറമുഖങ്ങളിലും ഡിക്ലറേഷൻ പൂരിപ്പിച്ചു നൽകുകയും വേണം. വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നവർ വിലപിടിപ്പുള്ള നിരവധി പുതിയ ഉൽപന്നങ്ങൾ സൗദിയിലേക്ക് കൊണ്ടുവരുന്നുവെന്ന കണ്ടെത്തലിൻറ്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

അതിനിടെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് മൂന്നു മാസത്തിനു ശേഷം സൗദി അറേബ്യയും യുഎഇയും പിന്‍വലിച്ചു. കനത്ത വേലിന് അറുതിയാവുകയും ശൈത്യകാലത്തിലേക്ക് കടക്കുകയും ചെയ്തതോടെയാണ് നിയന്ത്രണം നീക്കിയത്.

ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15വരെയുള്ള മൂന്നുമാസത്തേക്കായിരുന്നു സൗദിയിലും യുഎഇയിലും ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തിയിരുന്നത്. ഉച്ചക്ക് 12 മുതല്‍ മൂന്നു മണിവരെ തുറസായ സ്ഥലത്ത് ജോലിചെയ്യുന്നതിനാണ് സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. യുഎഇയില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയായിരുന്നു നിയന്ത്രണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.