1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2022

സ്വന്തം ലേഖകൻ: 35 ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പ്രഖ്യാപിച്ച് സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പൊതു, സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളാണ് അധികൃതര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യാത്രക്കാരെ കയറ്റാനായി റോഡുകളിലൂടെയും മറ്റും ചുറ്റിക്കറങ്ങുന്ന അനധികൃതര്‍ ടാക്‌സികള്‍ ഓടിച്ചാല്‍ 1000 റിയാലാണ് പിഴ ഈടാക്കുക. വാഹനം ഓടിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ പുകവലിച്ചാല്‍ 500 റിയാലും അടയ്‌ക്കേണ്ടിവരും.

നിയമ വിരുദ്ധമായി ലൈസന്‍സില്ലാതെ വാഹനം ഓടിക്കുകയെന്നത് ഗുരുതരമായ ട്രാഫിക് നിയമ ലംഘനമായാണ് അധികൃതര്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഇതിനാണ് ഏറ്റവും വലിയ പിഴയും നിശ്ചയിച്ചിരിക്കുന്നത്. 5000 റിയാലാണ് ഈ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ. യാത്ര തുടങ്ങുമ്പോള്‍ വാടക മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ 3000 റിയാല്‍ ഫൈന്‍ ഈടാക്കും.

വാഹനത്തില്‍ വച്ച് പുകവലിക്കുകയോ യാത്രക്കാരെ അതിന് അനുവദിക്കുകയോ ചെയ്യല്‍.

ഒരു യാത്രയില്‍ രണ്ട് യാത്രാ അപേക്ഷകള്‍ സ്വീകരിക്കല്‍.

ഏതെങ്കിലും രീതിയില്‍ യാത്രക്കാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറല്‍.

അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ലഗേജുകള്‍ യാത്രാ വാഹനത്തില്‍ കയറ്റുകയോ യാത്രക്കാരില്ലാതെ ലഗേജുകള്‍ മാത്രം കയറ്റുകയോ ചെയ്യല്‍.

യാത്രക്കാരോട് മാന്യമായി പെരുമാറാതിരിക്കുകയോ പൊതു ധാര്‍മികത പാലിക്കാതിരിക്കുകയോ ചെയ്യല്‍.

അശ്രദ്ധമായ വസ്ത്രധാരണവും വ്യക്തിപരമായ ശുചിത്വത്തില്‍ അശ്രദ്ധ കാണിക്കലും.

കാറിന്റെ അകവും പുറവും വൃത്തിയാക്കുന്നതില്‍ വീഴ്ച വരുത്തല്‍.

ഭിന്നശേഷിക്കാരായ ആളുകളെ വാഹനത്തില്‍ കയറാനും ഇറങ്ങാനും സഹായിക്കാതിരിക്കല്‍.

5000 റിയാല്‍ പിഴ ഈടാക്കുന്ന നിയമലംഘനങ്ങള്‍

വിദേശ ടാക്‌സിയില്‍ പണം ഈടാക്കി യാത്രക്കാരെ കയറ്റി സൗദിക്കകത്തോ രജിസ്‌ട്രേഷനില്ലാത്ത മറ്റ് രാജ്യത്തേക്കോ യാത്ര ചെയ്യല്‍.

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി അംഗീകൃത സര്‍വീസ് ദാതാക്കളില്‍ നിന്നുള്ള ടെക്‌നിക്കല്‍ അക്രഡിറ്റേഷന്‍ ലഭിച്ചു കഴിഞ്ഞ ശേഷം വാഹനത്തില്‍ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തല്‍.

ഒരു വാഹനം ഓടിക്കാവുന്ന കാലാവധിക്ക് ശേഷവും അത് ഉപയോഗിക്കല്‍.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയോ മറ്റ് ഔദ്യോഗിക ഏജന്‍സികളോ നിര്‍ദ്ദേശിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാഹനത്തില്‍ ഘടിപ്പിക്കാതിരിക്കല്‍.

ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തല്‍.

3000 റിയാല്‍ പിഴ ഈടാക്കുന്ന കുറ്റങ്ങള്‍

യാത്രയുടെ തുടക്കത്തില്‍ വാടക മീറ്റര്‍ അഥവാ ഫെയര്‍ കാല്‍ക്കുലേഷന്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കല്‍.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നോട്ടീസ് ലഭിച്ച് 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു മുമ്പില്‍ ഹാജരാവാതിരിക്കല്‍.

കാലാവധി കഴിഞ്ഞ വര്‍ക്ക് പെര്‍മിറ്റ് അല്ലെങ്കില്‍ ഓപ്പറേറ്റിംഗ് കാര്‍ഡ് ഉപയോഗിച്ച് പബ്ലിക് ടാക്‌സി ഉപയോഗിക്കല്‍.

2000 റിയാല്‍ പിഴ ഈടാക്കുന്ന കുറ്റങ്ങള്‍

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷനു വേണ്ടി വാഹനം ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തല്‍.

കളഞ്ഞു കിട്ടിയ സാധനം സൂക്ഷിച്ചുവയ്ക്കുകയും അത് ഉടമയ്‌ക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ നല്‍കാതിരിക്കല്‍.

​1000 റിയാല്‍ പിഴ ഈടാക്കുന്ന സന്ദര്‍ഭങ്ങള്‍

പ്രവൃത്തി സമയങ്ങളില്‍ യാത്രാ സേവനം നല്‍കാന്‍ വിസമ്മതിക്കുകയോ യാത്ര തുടങ്ങിയ ശേഷം അത് നിര്‍ത്തിവയ്ക്കുകയോ ചെയ്യല്‍.

ഓപ്പറേറ്റിംഗ് കാര്‍ഡ് പുതുക്കാന്‍ വൈകല്‍.

യാത്രക്കാര്‍ക്ക് നടക്കാനുള്ള വഴികളില്‍ നിന്നല്ലാതെ റോഡിന്റെ വശങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റല്‍.

ആവശ്യപ്പെട്ടാല്‍ ലൈസന്‍സ് രേഖകള്‍ കാണിക്കാതിരിക്കല്‍.

നിയമപ്രകാരമുള്ള ബോര്‍ഡുകളും നമ്പര്‍ പ്ലേറ്റുകളും അറിയിപ്പുകളും മറ്റും വാഹനത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കല്‍.

ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ബന്ധപ്പെടാനുള്ള വഴികളും ദേശീയ വിലാസവും പ്രദര്‍ശിപ്പിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യല്‍.

ഓപ്പറേറ്റിംഗ് കാര്‍ഡ് കാന്‍സല്‍ ചെയ്യുകയോ വാഹനത്തിന്റെ കാലാവധി കഴിയുകയോ ചെയ്ത ശേഷം വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.