1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2015

സ്വന്തം ലേഖകന്‍: സൗദി ആരോഗ്യ മേഖലയില്‍ സ്വദേശികളുടെ ക്ഷാമം, അനുപാതം കുറച്ചേക്കുമെന്ന് സൂചന. നിതാഖാത് 3 പ്രകാരമുള്ള സ്വദേശി അനുപാതം നിറക്കാന്‍ ആവശ്യമായ സ്വദേശി ആരോഗ്യ വിദഗ്ദരെ ലഭിക്കാത്തതാണ് അനുപാതം കുറക്കാന്‍ കാരണം. മന്ത്രാലയം നിശ്ചയിച്ച 22 ശതമാനം യോഗ്യരായ സ്വദേശികളെ ഈ മേഖലയില്‍ ഇതുവരെ ലഭിച്ചിട്ടില്ല.

സൗദി ചേംമ്പര്‍ കൗണ്‍സിലിന് കീഴിലെ നാഷനല്‍ ഹെല്‍ത്ത് കമ്മിറ്റിയുടെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് സ്വദേശിവത്കരണ തോത്കുറക്കുന്നതെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖബാനി പറഞ്ഞു. ആരോഗ്യ മേഖലക്ക് ആവശ്യമായ ബിരുദധാരികള്‍ സ്വദേശികളില്‍ ലഭ്യമല്ല. നിലവിലുള്ള എണ്ണം സര്‍ക്കാര്‍ മേഖലയിലെ സ്വദേശിവത്കരണ തോത് പൂര്‍ത്തീകരിക്കാന്‍ പോലും പര്യാപ്തമാവില്ല.

രാജ്യത്തിന് ആവശ്യമായ എണ്ണം സ്വദേശികളെ ആരോഗ്യ മേഖലക്ക് ലഭിക്കണമെങ്കില്‍ നാല് വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് പഠനം കണക്കാക്കുന്നത്. അതേസമയം ദന്താശുപത്രി, ഡെന്റല്‍ ക്ലിനിക് എന്നിവയിലാണ് താരതമ്യേന മെച്ചപ്പെട്ട സ്വദേശി ശതമാനം നിലവിലുള്ളത്. 25 ശതമാനം വരെ സ്വദേശികളുള്ള ഈ രംഗത്തെ തോതിലേക്ക് പൊതു ആരോഗ്യ രംഗം വളരാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് ആവശ്യമാണ്.

സ്വദേശിവത്കരണം അപ്രായോഗികമായ ആരോഗ്യ മേഖലക്ക് ആവശ്യമായ ജോലിക്കാരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാന്‍ ആവശ്യമായ വിസ അനുവദിക്കണമെന്നാണ് നാഷനല്‍ ഹെല്‍ത്ത് കമ്മിറ്റി തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ പ്രതിസന്ധി മറികടക്കാന്‍ വിദേശ റിക്രൂട്ടിംങല്ലാതെ പോംവഴിയില്ലെന്നും കമ്മിറ്റി ശിപാര്‍ശയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.