
സ്വന്തം ലേഖകൻ: ഒക്ടോബറിൽ സൌദി അറേബ്യയിലെ സ്വകാര്യ എണ്ണ ഇതര മേഖല കൂടുതൽ മെച്ചപ്പെട്ടതായി റിപ്പോട്ട്. എന്നാൽ തൊഴിൽ നിലവാരം കുറഞ്ഞു തന്നെ തുടരുന്നതായി പഠനം പറയുന്നു. സെപ്റ്റംബറിൽ 50.7 ആയിരുന്ന സൌദിയിലെ പർച്ചേസിങ് മാനേജർമാരുടെ സൂചിക ഒക്ടോബറിൽ 51 ആയി ഉയർന്നു. ഐഎച്ച്‌എസ് മാർക്കിറ്റ് പുറത്തുവിട്ട കണക്ക് പ്രകാരം എട്ട് മാസത്തിനിടയ്ക്ക് കണ്ട ഏറ്റവും ഉയർന്ന സ്ഥിതിയാണിത്.
ബിസിനസ് രംഗം പൊന്തിവരുന്നതായും പഠനം സൂചിപ്പിക്കുന്നു. എണ്ണ ഇതര സ്വകാര്യമേഖലയിൽ കൂടുതൽ പുരോഗതി ഉണ്ടായതായി ഏറ്റവും പുതിയ പിഎംഐ സൂചിപ്പിക്കുന്നുണ്ട്. എന്നാലും മഹാമാരി തീർത്ത പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറുന്ന വേഗതയെക്കുറിച്ചുള്ള ആശങ്കകൾ അപ്രസക്തമല്ല. ജൂൺ മാസത്തിനുശേഷം ഇതാദ്യമായാണ് തൊഴിലവസരങ്ങൾ കുറയുന്നത്.
സെപ്റ്റംബറിൽ പുനരാരംഭത്തിനു ശേഷം മാസവിൽപ്പനയിലെ വളർച്ചയും നേരിയ തോതിൽ കുറഞ്ഞു. നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷവും ചില സ്ഥാപനങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സ്വാഭാവിക സാമ്പത്തിക തിരിച്ചുവരവിന് വെല്ലുവിളി ഉയർത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. അടുത്ത 12 മാസത്തിനുള്ളിൽ ഈ രംഗത്തെ വളർച്ച ശക്തമാകുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. എന്നാൽ കൊവിഡ് സാന്നിധ്യം ലോകത്ത് നിന്ന് തുടച്ചു നീക്കാത്തതിനാൽ വിപണികൾ പൂർണമായും പുനരുജ്ജീവിപ്പിക്കാനാകുമെന്ന് ഉറപ്പില്ലാത്ത നിരവധി സ്ഥാപനങ്ങൾ ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല