1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2015

സ്വന്തം ലേഖകന്‍: നിയമക്കുരുക്ക്, ഡല്‍ഹിയില്‍ നടത്താനിരുന്ന സൗദി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മാറ്റിവച്ചു, അഞ്ഞൂറോളം മലയാളികള്‍ പെരുവഴിയില്‍. ഡല്‍ഹിയിലെ ഇറോസ് ഹോട്ടലില്‍ സൗദി ആരോഗ്യമന്ത്രാലയം നടത്താന്‍ നിശ്ചയിച്ചിരുന്ന നിയമന അഭിമുഖമാണ് മാറ്റിവച്ചത്.

അഭിമുഖം നിയമവിരുദ്ധമാണെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അവസാനനിമിഷം മാറ്റിവെച്ചത്. സ്വകാര്യഏജന്‍സികള്‍വഴി വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ് നിയമനം നടത്തുന്നത് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനുശേഷം സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രമാണ് നിയമനം നടക്കുന്നത്.

ഒക്ടോബര്‍ 17 മുതല്‍ 19 വരെ സൗദി അധികൃതര്‍ അഭിമുഖം നടത്തി നിയമനം നടത്തുമെന്ന അറിഞ്ഞ് വിമാനത്തിലും ട്രെയിനിലുമായി നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ ഡല്‍ഹിയിലെത്തിയിരുന്നു.

കേരളത്തില്‍ നോര്‍ക്ക റൂട്ട്‌സും ഓവര്‍സീസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കൗണ്‍സിലും(ഒഡെപ്പെക്ക്) ആണ് നിയമനം നടത്തുന്നത്. സ്വകാര്യ ഏജന്‍സികളെ വിലക്കിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യത്തിന് നഴ്‌സുമാരെ കിട്ടാത്ത അവസ്ഥയുണ്ട്. ഇതിനിടയിലാണ് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അഭിമുഖം ഒരുക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.