
സ്വന്തം ലേഖകൻ: ഷാർജയ്ക്കു പിന്നാലെ സൗദി അറേബ്യയും ഒമാനും 3 ദിവസത്തെ വാരാന്ത്യ അവധി നൽകാൻ ആലോചിക്കുന്നു. ഇത്തരമൊരു നീക്കം പരിഗണനയിലുണ്ടെന്ന് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സൂചിപ്പിച്ചു.
നിലവിലെ തൊഴിൽ സമ്പ്രദായം പഠന വിധേയമാക്കിയായിരിക്കും സൗദിയും ഒമാനും തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. 2022 ജനുവരി മുതൽ ഷാർജയിൽ ആഴ്ചയിൽ 3 ദിവസവും മറ്റു എമിറേറ്റുകളിൽ രണ്ടര ദിവസവും അവധി നൽകിവരുന്നു. ലോകത്ത് ആഴ്ചയിൽ നാലര ദിവസം പ്രവൃത്തി ദിനമാക്കിയ ആദ്യ രാജ്യമാണ് യുഎഇ. ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും വെള്ളിയാഴ്ച പകുതി ദിവസവുമാണ് വാരാന്ത്യ അവധി.
ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി. പ്രവൃത്തി ദിനം 4 ദിവസമാക്കി കുറയ്ക്കുകയും അവധി കൂട്ടുകയും ചെയ്തത് ഉൽപാദനക്ഷമത 90% മെച്ചപ്പെടുത്തി എന്ന് റിപ്പോർട്ടുണ്ട്. ഹാജർ നിരക്ക് 74%, ഡിജിറ്റൽ സേവനം 64%, സർഗാത്മകത 76% എന്നിങ്ങനെ വർധിച്ചു. ജീവനക്കാരുടെ അവധി നിരക്ക് 46% കുറയുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല