1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയയില്‍ ഒമിക്രോണ്‍ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. വടക്കേ ആഫ്രിക്കയില്‍ നിന്ന് സൗദിയിലെത്തിയ സ്വദേശി പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദി ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രേഗബാധിതനായ വ്യക്തിയും അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും ക്വാറന്റൈനിലാക്കി. രോഗം വ്യാപിക്കാതിരിക്കാനുള്ള എല്ലാ ആരോഗ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം ഗൾഫിൽ ഇതാദ്യമായാണ് സ്ഥിരീകരിക്കുന്നത്.

ആദ്യമായി സൗദിയില്‍ ഒമിക്രോൺ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ആണ് സൗദി തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങൾ പരിശോധിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രാലയത്തിന്റെയും പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ പരിശ്രമത്തിന്‍റെ ഫലമായാണ് ആദ്യ കേസ് കണ്ടെത്തിയതെന്ന് മന്ത്രാലയം പറഞ്ഞു.

വിദേശ യാത്ര കഴിഞ്ഞെത്തുന്നവർ ക്വാറന്റൈന്‍റെന്‍ നല്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇനി സൗദി തുടക്കം കുറിക്കാന്‍ ആണ് സാധ്യത. കൊവിഡ് വാക്സിൻ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത എല്ലാവരും മനസ്സിലാക്കണം. മന്ത്രാലയം നല്‍ക്കുന്ന നിര്‍ദേശങ്ങള്‍ ശക്തമായി പാലിക്കണം. സൗദിയിലെ വിമാനത്താവളങ്ങളില്‍ പരിശോധന കർശനമാക്കിയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ആണ് സൗദി പരിശോധ കര്‍ശനമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രകളും കഴിഞ്ഞ ദിവസം സൗദി വിലക്കിയിരുന്നു.

ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധത്തിന് രാജ്യ സജ്ജമാണെന്ന് സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്, സുരക്ഷാ മാർഗങ്ങൾ കൂടുതല്‍ ശക്തമാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. .ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കണണെമെങ്കില്‍ 14 ദിവസം മറ്റേതെങ്കിലും രാജ്യത്ത് നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഭയപെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12ന് ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാമെങ്കിലും ക്വാറന്റൈൻ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ക്വാറന്റൈൻ പാക്കേജുകളെ സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് കൃത്യമായ ഗൈഡ്‌ലൈൻ ഇറങ്ങിയിട്ടില്ല. നിലവിൽ സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിൽ മാത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.

സൗദിയിൽ എത്തിയ ശേഷമുള്ള ക്വാറന്റൈൻ പാക്കേജ് എങ്ങിനെ എടുക്കണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ അറിയിച്ച ഉത്തരവ് പ്രകാരം ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് വരുന്നവർ നിർബന്ധമായും സൗദിയിലെത്തിയ ശേഷം അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ നിർബന്ധമാണ്.

ഇന്ത്യയിൽ നിന്ന് വരുന്ന മിക്ക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളാണ് ഇവർക്ക് ക്വാറന്റൈൻ പാക്കേജുകൾ നൽകാനുള്ള സാഹചര്യങ്ങൾ ഇപ്പോഴില്ല. ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ കരാർ നിലവിലില്ല. അതുകൊണ്ടു തന്നെ ചാർട്ടേഡ് വിമാനങ്ങൾ മാത്രമായിരിക്കും സൗദിയിലേക്ക് യാത്രക്കാരെ കൊണ്ടുവരാനുള്ളത്.

സൗദി അറേബ്യയിൽ നിന്നും രണ്ട് ഡോസ് സ്വീകരിച്ച് നാട്ടിൽ പോയവർക്ക് ക്വാറന്റൈൻ ബാധകമല്ല. സൗദിയിൽ നിന്ന് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് നാട്ടിൽ പോയവർക്ക് പക്ഷേ മൂന്ന് ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് സൗദിയിൽ പ്രവേശിക്കാം. ഒരു വാക്‌സിനും എടുക്കാത്തവർക്കുള്ള പ്രവേശനം അഞ്ച് ദിവസത്തെ ക്വാറന്റൈനിന് ശേഷമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.