1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2022

സ്വന്തം ലേഖകൻ: പാസ്പോർട്ടിൽ നിയമവിരുദ്ധമായ രീതിയിൽ എന്തെങ്കിൽ ചേർക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ കനത്ത പിഴ ചുമത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) സൗദി മുന്നറിയിപ്പ് നൽകി. പാസ്പോർട്ടിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്‌താലും പിഴ ചുമത്തും.

പാസ്‌പോർട്ടിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ഇല്ലാതാക്കി മറ്റൊരു വിവരം ചേർക്കുകയോ ചെയ്യുന്നവർക്ക് ലക്ഷം റിയാൽ വരെ പിഴയാണ് ചുമത്തും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുകൂടാതെ അഞ്ചു വർഷത്തിൽ കൂടാത്ത യാത്രാനിരോധനം ഏർപ്പെടുത്തുകയും ചെയ്യും. എന്നണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) നൽക്കുന്ന മുന്നറിയിപ്പ്.

പാസ്‌പോർട്ട് ഡേറ്റ മാറ്റുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) പുതുക്കിയിരുന്നു. ആ സമയത്താണ് ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവന പുറത്തിറക്കിയത്. പാസ്‌പോർട്ടുകൾ കേടുവരാതെയും നഷ്‌ടപ്പെടാതെയും ഒരോ ആളുകളും സൂക്ഷിക്കണമെന്ന് ജവാസാത്ത് ആവശ്യപ്പെട്ടു. സ്വന്തം പാസ്‌പോർട്ടുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നത് ഒരോ ആളുകളുടേയും ഉത്തരവാദിത്യമാണ്. പാസ്പോർട്ട് പണയപ്പെടുത്തുകയോ, ദുരുപയോഗം ചെയ്യുകയോ ചെയ്യരുതെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹജ്ജിന് ശേഷം ഉംറ തീർഥാടനം പുനരാരംഭിച്ചു. സൗദയിൽ നിന്നുള്ള നിരവദി ആഭ്യന്തര തീർഥാടകർ ആണ് മക്കയിൽ എത്തി ഉംറ നിർവഹിച്ചത്. പുതിയ ഉംറ സീസണിന് ആണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. വിദേശത്തുനിന്നുള്ള തീർഥാടകരുടെ ആദ്യ സംഘവും കഴിഞ്ഞ ദിവസം മക്കയിൽ എത്തി സംഘത്തിലുള്ളവരെ ഇരുഹറം കാര്യാലയം അധികൃതർ ചേർന്നാണ് സ്വീകരിച്ചത്. ഹജ്ജിനു ശേഷം മുഹർറം ഒന്നായ ശനിയാഴ്ചയാണ് ഉംറ സീസണ് തുടക്കം കുറിച്ചത്. ഒരുകോടി തീർഥാടകർ ഈ സീസണിൽ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.