
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് സ്വദേശികള്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍. രാജ്യത്ത് പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്കുള്ള അതേ ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയേക്കും. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിലാകും സൗദി സ്വദേശികളുടേതിന് സമാനമായി പ്രവാസികള്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുക. സര്‍ക്കാരില്‍ നിന്ന് സൗദി പൗരന്മാര്‍ക്ക് തുല്യമായ സേവനങ്ങള്‍ ലഭ്യമാകും വിധത്തില്‍ ഇഖാമ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയേക്കും.
ഇത് സംബന്ധിച്ച് കരട് പദ്ധതി പ്രീമിയം ഇഖാമ സെന്റര്‍ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായത്തിനും നിര്‍ദേശത്തിനുമായി പരസ്യപ്പെടുത്തി. നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്ററിന് കീഴിലെ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമിലാണ് പദ്ധതിയുടെ കരട് രേഖ പരസ്യപ്പെടുത്തിയത്.
ഭേദഗതിയിലൂടെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിക്കാനും ലക്ഷ്യമിടുന്നുണ്ട്. സൗദിയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദഗ്ധരെയും പ്രതിഭകളെയും പ്രഗത്ഭരെയും മറ്റ് രാജ്യത്തിന് ആവശ്യമുള്ള കാര്യം കണക്കിലെടുത്താണ് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിക്കാനും ഇഖാമ ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും ആലോചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല