1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2023

സ്വന്തം ലേഖകൻ: സൗദിയില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ക്ക് വിലവര്‍ധനവ് തുടരുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയിലും രാജ്യത്ത് ആവശ്യ ഉല്‍പന്നങ്ങള്‍ക്കും സര്‍വീസുകള്‍ക്കും വിലവര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജനറല്‍ അതേറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഗസ്റ്റാറ്റാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നൂറ്റി അമ്പതിലധികം വരുന്ന അവശ്യ ഭക്ഷ്യ വസ്തുക്കളില്‍ 111 എണ്ണത്തിനും വില വര്‍ധിച്ചു. യോഗര്‍ട്ട്, ഫ്രോസണ്‍ ചിക്കന്‍, ഡിറ്റര്‍ജന്റ്, വസ്ത്രങ്ങള്‍ എന്നിവക്ക് വില വര്‍ധിച്ചു. ഏലക്ക, പച്ചക്കറി, കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വിലയില്‍ കുറവും നേരിട്ടു.

എന്നാല്‍ റമദാനിന്റെ മുന്നോടിയായി രാജ്യത്ത് ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് മന്ത്രാലയം പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ചേര്‍ന്ന് പ്രത്യേക വിലക്കിഴിവ് ഏര്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.