സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി താമസിക്കുന്ന ഹോട്ടലില്‍ ഹോളിവുഡ് താരങ്ങള്‍ക്കുപോലും മുറിയില്ല; വാര്‍ത്തയായി സൗദി രാജകുമാരന്റെ യുഎസ് സന്ദര്‍ശനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ യുഎസ് സന്ദര്‍ശനം ആഘോഷിക്കുന്ന തിരക്കിലാണ് യുഎസ് മാധ്യമങ്ങള്‍. ലോസ് ആഞ്ചല്‍സിലെ ബവേര്‍ലി ഹില്‍സിലുള്ള ഫോണ്‍ സീസണ്‍സ് ഹോട്ടല്‍ മൊത്തം വാടകയ്ക്ക് എടുത്തതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ഹോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ടതും, അമേരിക്കയിലെ തന്നെ ഏറ്റവും വിലയേറിയ ഹോട്ടലാണ് ഇത്.
ഹോളിവുഡിലെ പലരും ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു മുറി പോലും ഒഴിവില്ല. എല്ലാത്തിലും സൗദി സഘമാണ്.
ഇനി ആറ് ദിവസത്തേക്ക് ഹോട്ടലില്‍ ഒഴിവില്ല. 16 നിലകളുള്ള ഹോട്ടലാണിത്. 285 വിശാലമായ സ്യൂട്ട് റൂമുകളുണ്ട്. 185 ഗസ്റ്റ് റൂമുകളും 100 ആഡംബര മുറികളുമുള്ള ഹോട്ടലില്‍ ഒരു രാത്രിക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 625 ഡോളറാണ്.
സൗദിക്കാര്‍ താമസിക്കുന്ന മുറികളുടെ വാടക ഒരു രാത്രിക്ക് 10000 ഡോളര്‍ വരും. രാജകുമാരന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹോട്ടലിലെ പല ബോര്‍ഡുകളും ഭാഷ മാറ്റിയിട്ടുണ്ട്. മൊത്തമായി ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ മാറ്റി അറബി കൂടി ഉള്‍പ്പെടുത്തി. സൗദി സംഘത്തിന്റെ സൗകര്യം കണക്കിലെടുത്താണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല