1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2021

സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഇന്ത്യക്കാരുടെയും ബംഗ്ലാദേശുകാരുടെയും എണ്ണം 40%ൽ കൂടാൻ പാടില്ലെന്ന നിയമം വരുന്നു. യെമൻ, ഇത്യോപ്യ പൗരന്മാർ 25%ൽ കൂടാൻ പാടില്ല. മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഇതുസംബന്ധിച്ച പരിധി ഖിവ പോർട്ടലിൽ പരസ്യപ്പെടുത്തി.

പുതിയ നിർദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ സ്ഥാപനങ്ങൾക്കു നോട്ടിസ് ലഭിച്ചുതുടങ്ങി. നിലവിലുള്ളവരുടെ വീസ പുതുക്കുന്നതിനു തടസ്സമില്ല. എന്നാൽ ഈ അനുപാതപ്രകാരമായിരിക്കും പുതിയ വീസ അപേക്ഷ പരിഗണിക്കുക. സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് മൂലം നിരവധി ഇന്ത്യക്കാർക്കു ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പുതിയ നിബന്ധന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർക്കു തൊഴിൽ നഷ്ടപ്പെടാനിടയാക്കും. നിശ്ചിത അനുപാതത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കു ഒരേ രാജ്യക്കാർക്കു പുതിയ വീസ നൽകുകയോ ജോലിമാറ്റം അനുവദിക്കുകയോ ചെയ്യില്ല. പകരം പുതിയൊരു രാജ്യക്കാരെ എടുക്കാനായിരിക്കും നിർദേശിക്കുക.

സൗദിയിലെ സ്വകാര്യമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ചില രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ കുത്തക അവസാനിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ ശതമാനം പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ‘ക്വിവ ഓണ്‍ലൈന്‍ പോര്‍ട്ടല്‍’ ചില സ്ഥാപനങ്ങളെ ഇ-മെയിലുകളിലൂടെ അറിയിച്ചുട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.