1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2021

സ്വന്തം ലേഖകൻ: പ്രവാസി ജീവനക്കാരുടെ സൗദിയുടെ തൊഴിൽ നൈപുണ്യം പരിശോധിക്കാൻ നൈപുണ്യ പരീക്ഷകളുമായി സൗദി. ഓരോരുത്തരുടേയും ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിൽ മേഖലയിൽ അവർക്ക് കഴിവുണ്ടോ എന്ന കാര്യം പരിശോധിച്ച് അറിയുന്നതിന് വേണ്ടിയാണ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരീക്ഷ നടത്തുന്നത്.

രാജ്യത്തെ തൊഴിൽ മേഖലയുടെ കാര്യക്ഷമത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സൗദിയിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് അയാളുടെ ഇഖാമയിലുള്ള പ്രഫഷനിൽ വൈദഗ്ധ്യമുണ്ടോ എന്ന് പരിശോധിക്കലാണ് പരീക്ഷയുടെ ലക്ഷ്യം. ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്നിക്കൽ ആന്‍ഡ് വൊക്കേഷണൽ ട്രെയിനിങ്ങിന്‍റെ മേൽനോട്ടത്തിലാണ് പരീക്ഷ. തിയറി പരീക്ഷകളിൽ ഭൂരിഭാഗവും കമ്പ്യൂട്ടറിലാണ് നടത്തുന്നത്.

ഓരോ തൊഴിൽ മേഖലകളിലെയും ഏറ്റവും പുതിയ മാറ്റങ്ങൾ ഉൾപ്പെടെ പരീക്ഷയിൽ ഉൾപ്പെടുത്തും. അതോടൊപ്പം തൊഴിലിൽ പ്രായോഗിക കഴിവുണ്ടോ എന്ന കാര്യവും അന്വേഷിക്കും. പുതിയ വിസകളിൽ വരുന്നവർക്ക് സ്വന്തം നാടുകളിൽ വെച്ച് തന്നെ ഈ നൈപുണ്യ പരീക്ഷ നടത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ മാസം പരീക്ഷ നടത്തുന്നത്. ആദ്യഘട്ടത്തിൽ 500 ൽ കൂടുതൽ തൊഴിലാളികളുളള വലിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് സ്കിൽ ടെസ്റ്റ് നടത്തുക. 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് ഒക്‌ടോബർ ഒന്നു മുതലൽ പരീക്ഷ തുടങ്ങും. ആറു മുതൽ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് നവംബർ മൂന്നു മുതലാണ് പരീക്ഷ ആരംഭിക്കുക.

ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള ബി വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് ഡിസംബർ ഒന്നു മുതലും തൊഴിൽ യോഗ്യതാ പരീക്ഷ നടപ്പാക്കും. പുതിയ നൈപുണ്യ പരീക്ഷ പതിറ്റാണ്ടുകളായി രാജ്യത്ത് ജോലി ചെയ്തുവരുന്ന പ്രവാസികൾക്ക് വെല്ലുവിളിയാവും. അവർക്ക് സ്വന്തം തൊഴിലുകളിൽ പ്രായോഗിക ജ്ഞാനം വേണ്ടുവോളം ഉമുണ്ടാവുമെങ്കിലും തിയറി പരീക്ഷ അത്ര എളുപ്പമാവില്ല.

പലരും തങ്ങളുടെ ജോലികളിൽ പ്രൊഫഷനൽ യോഗ്യത ഉള്ളവരല്ല എന്നതു തന്നെ കാരണം. നേരത്തേ പ്രഫഷനൽ പരീക്ഷകൾ പാസ്സായവരാണെങ്കിൽ പോലും മേഖലയിലെ പുതിയ വിവരങ്ങൾ അവർക്ക് അറിഞ്ഞിരിക്കണമെന്നില്ല. അതോടൊപ്പം കംപ്യൂട്ടർ ഉപയോഗിച്ചാണ് തിയറി പരീക്ഷ എന്നതിനാൽ പലർക്കും അത് വെല്ലുവിളിയാവും. രാജ്യത്തെ എഞ്ചിനീയറിംഗ്‌ മേഖലയിലുള്ളവർക്ക് നൈപുണ്യ പരീക്ഷാ സമ്പ്രദായം നേരത്തേ നടപ്പിലാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.