
സ്വന്തം ലേഖകൻ: സൗദിയിൽ 70 ലേറെ പ്രഫഷനുകൾക്ക് കൂടി വീസ സ്റ്റാമ്പിങിന് യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കി. സൗദി കോൺസുലേറ്റാണ് ഇതുസംന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ഈ മാസം 25 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
നേരത്തെ ബാധകമാക്കിയിരുന്ന 19 പ്രഫഷനുകൾക്ക് പുറമേയാണിത്. 25 മുതൽ വീസ ഇഷ്യു ചെയ്തവർക്ക് വീസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ പാസ്പോർട്ടിനും വീസക്കുമൊപ്പം തൊഴിൽ യോഗ്യതാ പരിശോധന നടത്തിയതിന്റെ രേഖ കൂടി സമർപ്പിച്ചിരിക്കണമെന്ന് കോൺസുലേറ്റ് ഓർമപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ഡൽഹിയിലും മുംബൈയിലുമാണ് സെന്ററുകൾ. യോഗ്യതാ ടെസ്റ്റുകൾ നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും മറ്റും https://svp-international.pacc.sa/home എന്ന ലിങ്ക് സന്ദർശിച്ചാൽ മതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല