
സ്വന്തം ലേഖകൻ: സൗദിയിൽ ഇനി രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് പുറത്തിറങ്ങാൻ അനുമതിയില്ല. ഒക്ടോബർ 10ന് ഉത്തരവ് പ്രാബല്യത്തിലാകും. നേരത്തെ ഒരു ഡോസ് എടുത്തവരും രണ്ട് ഡോസെടുക്കണം. സൗദിയിലെ വ്യാപാര സ്ഥാപനങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, ടാക്സികൾ, പൊതു വാഹനങ്ങൾ, വിമാനം, ട്രെയിൻ സർവീസ് തുടങ്ങി എല്ലായിടത്തു കയറാനും ഇനി മുതൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്.
ആരോഗ്യ മന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്സിന് ഈ തിയ്യതിക്ക് മുമ്പ് എല്ലാവരും എടുക്കേണ്ടതുണ്ട്. നേരത്തെ കോവിഡ് ബാധിച്ച് ഒരു ഡോസ് എടുത്തവരും രണ്ടാം ഡോസ് എടുക്കണം. എന്നാല്‍ തവക്കല്‍നായില്‍ ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് ഇളവ് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് വാക്സിന് വിതരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ ഒരു ഡോസ് വാക്സിന് എടുത്ത് നിശ്ചിത ദിവസം കഴിഞ്ഞവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. അടുത്ത ഞായറാഴ്ചയോടെ രണ്ട് ഡോസ് എടുക്കാത്തവര്‍ക്ക് ഇവിടങ്ങളില്‍ വിലക്കുവരും.
രാജ്യത്തെ 587 വാക്സിനേഷന് കേന്ദ്രങ്ങളിലൂടെ 4.15 കോടിയിലേറെ വാക്സിന് ഡോസുകള്‍ ഇതിനകം വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയില്‍ 2.32 കോടി ആളുകള്‍ക്ക് ആദ്യ ഡോസും (70 ശതമാനം) 1.82 കോടി പേര്‍ക്ക് (55 ശതമാനം) രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞു. ഒക്ടോബര്‍ മാസത്തോടെ രാജ്യത്തെ 70 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വിതരണം ചെയ്ത് സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല