സ്വന്തം ലേഖകൻ: സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ നിയമങ്ങളുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. പുതിയ നിബന്ധനകളും അവകാശങ്ങളും എന്തെല്ലാമാമെന്നും അതിന്‍റെ ലംഘനങ്ങൾക്കുള്ള പിഴ എന്താമെന്നും നഷ്ടപരിഹാരം എത്രയാണെന്ന് വിശദീകരിക്കുന്ന പട്ടികയാണ് ഇപ്പോൾ അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. മന്ത്രിസഭ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റ് പട്ടിക പുറത്തുവിട്ടു. വെള്ളിയാഴ്ചയാണ് ഇത് പുറത്തുവിടുന്നത്. 55 തരം നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക എന്ന് പട്ടികയിൽ പറയുന്നു.
ദുർഗന്ധം ഉണ്ടാക്കുന്ന വസ്തുക്കൾ കെെവശം കരുതാൻ പാടില്ല. കെെവശം കരുതിയാൽ 200 റിയാൽ പിഴ ഈടാക്കേണ്ടി വരും. ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ പാടില്ല. പിടിക്കപ്പെട്ടാൽ ടിക്കറ്റ് നിരക്കിനൊപ്പം 200 റിയാൽ പിഴ അടക്കേണ്ടി വരും. ഇന്റർസിറ്റിയിൽ 13 വയസ് വരെയുള്ള കുട്ടികളെ തനിച്ച് യാത്രക്കായി അനുവദിക്കാൻ പാടില്ല. ഇൻട്രാസിറ്റിയിൽ എട്ട് വയസ് വരെയുള്ള കുട്ടികലെ തനിച്ച് യാത്രക്കായി വിടാൻ പാടില്ല.
വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല.
യാത്രക്കിടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടാൽ കാണിക്കണം ഇല്ലെങ്കിൽ യാത്ര വിലക്ക് പോലീസിന് കെെമാറും. അനാവശ്യമായി ബസിൽ നിന്നും ഇറങ്ങിയാൽ പിഴ നൽകേണ്ടി വരും. പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കണം അല്ലെങ്കിൽ 200 റിയാൽ പിഴ അടക്കേണ്ടി വരും.
സ്പെഷ്യൽ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അതിന് അർഹരായില്ലെന്ന് തെളിഞ്ഞാൽ ടിക്കറ്റ് നിരക്കിന് പുറമെ 200 റിയാൽ പിഴ നൽകേണ്ടി വരും. വാഹനത്തിൽ അനുവദിച്ചതിൽ കൂടുതൽ ലഗേജുകള് കയറ്റാൻ അനുവദിക്കില്ല. ലഗേജുകൾ നിശ്ചയിച്ച സ്ഥലത്ത് വെച്ചില്ലെങ്കിൽ 100 റിയാൽ പിഴ ഈടാക്കും. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല.
വാഹനത്തിന് കേടുവരുത്തുന്നത് കണ്ടാൽ 500 റിയാൽ പിഴ ഈടാക്കും.
ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച ഇരിപ്പിടത്തിൽ ഇരുന്നാൽ 200 റിയാൽ പിഴ. ബസിലോ നിരോധനമുള്ള മറ്റിടങ്ങളിലോ വെച്ച് പുകവലിച്ചാൽ പിഴ ഈടാക്കും 200 റിയാൽ ആയിരിക്കും പിഴ ഈടാക്കേണ്ടത്. സീറ്റുകളിൽ കാലുകൾ വെച്ച് യാത്ര ചെയ്താൽ പിഴ ഈടാക്കും, 200 റിയാൽ ആണ് പിഴ ഈടാക്കുക.
ബസ് നിറയെ യാത്രക്കാരുണ്ടെന്നു പറഞ്ഞിട്ടും കേൾക്കാതെ കയറാൻ ശ്രമിച്ചാൽ പിഴ ഈടാക്കും. 100 റിയാൽ ആയിരിക്കും പിഴ ഈടാക്കുന്നത്.
നിരോധിത വസ്തുക്കൾ കൈവശം വെക്കാൻ പാടില്ല.
മൂന്ന് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ഇന്‍റർസിറ്റി ബസിന്‍റെ സർവിസ് റദ്ദാക്കുകയോ പുറപ്പെടാൻ 60 മിനിറ്റിൽ കൂടുതൽ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകണം.
ബാഗേജുകൾക്ക് ഭാഗികമായോ അല്ലാതെയോ കേടുപാട് ഉണ്ടാവുകയോ നഷ്ടപ്പെടുകയോ ചെയ്താൽ കിലോഗ്രാമിന് 75 റിയാൽ വീതം നഷ്ടപരിഹാരം ലഭിക്കും
ഇന്‍റർസിറ്റി ബസ് നിബന്ധനകളും പിഴകളും
അനുവദിച്ച് വാതിലുകളിലൂടെ അല്ലാതെ ഇറങ്ങുന്നതും കയറുന്നതും ഗുരുതര നിയമലംഘനമാണ്, 500 റിയാൽ പിഴ ഈടാക്കും. യാത്രക്കിടെ ഡ്രൈവറുടെ ശ്രദ്ധ തിരിച്ചാൽ പിഴ ഈടാക്കും. 200 റിയാൽ ആയിരിക്കും പിഴ. ബസിലെ നിരോധിത ഭാഗങ്ങളിൽ പ്രവേശിച്ചാൽ പിഴ ഈടാക്കും 200 റിയാൽ പിഴയായിരിക്കും അടക്കേണ്ടി വരുക. സഹയാത്രികർക്കോ ബസ് ജീവനക്കാർക്കോ അസൗകര്യം ഉണ്ടാക്കിയാൽ പിഴ ഈടാക്കും. 200 റിയാൽ ആണ് പിഴ ഈടാക്കുക. ബസിൽ സീറ്റിലിരിക്കാതെ നിന്ന് യാത്ര ചെയ്താൽ 100 റിയാൽ പിഴ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല