
സ്വന്തം ലേഖകൻ: ഉപരോധം നീക്കിയതിനുശേഷമുള്ള തുടർകാര്യങ്ങളുമായി ബന്ധപ്പെട്ട ഖത്തരി-സൗദി കമ്മിറ്റിയുടെ ആദ്യയോഗം റിയാദിൽ തുടങ്ങി. സൗദി വിദേശകാര്യ മന്ത്രാലയത്തിലാണ് സുപ്രധാന യോഗം ബുധനാഴ്ച മുതൽ തുടങ്ങിയത്. മൂന്നര വർഷത്തെ ഖത്തർ ഉപരോധം സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അൽഉലാ കരാറിൽ ഒപ്പു വെച്ചതോടെയാണ് അവസാനിച്ചത്.
അതിനു ശേഷം സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നേരത്തേതന്നെ വ്യോമാതിർത്തി, കടൽ ഗതാഗതം എന്നിവ തുടങ്ങിയിരുന്നു. സൗദിയിൽ നടക്കുന്ന യോഗത്തിൽ ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ മേഖലതല വിഭാഗം പ്രത്യേക പ്രതിനിധി അംബാസഡർ അലി ബിൻ ഫഹദ് അൽ ഹജ്രി ആണ് ഖത്തർ സംഘത്തെ നയിക്കുന്നത്.
സൗദി വിദേശകാര്യ മന്ത്രാലയത്തിെൻറ രാഷ്ട്രീയ സാമ്പത്തിക വിഭാഗം അണ്ടർ സെക്രട്ടറി ഈദ് അൽ തഖാഫി ആണ് സൗദി സംഘത്തെ നയിക്കുന്നത്. ഖത്തറിെനതിരായ ഉപരോധം അവസാനിപ്പിച്ച അൽ ഉലാ കരാറിലെ വിവിധ കാര്യങ്ങൾ നടപ്പാക്കുന്നതുമായി ബന്ധെപ്പട്ട രണ്ടു രാഷ്ട്രങ്ങളിലെയും നേതാക്കളുടെ ആഗ്രഹത്തിെൻറ ഫലമായാണ് സംയുക്ത കമ്മിറ്റിയുടെ പ്രവർത്തനം നടക്കുന്നത്.
ഉപരോധം അവസാനിച്ചതിനുശേഷം ഖത്തറും സൗദിയുമായുള്ള കര അതിർത്തിവഴിയുള്ള ചരക്കുനീക്കം കഴിഞ്ഞ ഫെബ്രുവരി 14 മുതൽ ആരംഭിച്ചിരുന്നു. അബൂസംറ അതിർത്തി വഴിയാണ് വാണിജ്യ ചരക്കു ഗതാഗതം നടക്കുന്നത്. സൗദിയുമായുള്ള ഖത്തറിെൻറ അതിർത്തിയും ഖത്തറിെൻറ ഏക കര അതിർത്തിയുമാണ് അബൂസംറ. ഉപരോധം അവസാനിച്ചു കഴിഞ്ഞുള്ള ദിനങ്ങളിൽ തന്നെ അബൂസംറ വഴി ഇരു രാജ്യങ്ങളിലേക്കും യാത്രക്കാർ പോക്കുവരവ് തുടങ്ങിയിരുന്നു.
നിലവിൽ സൗദിയുടെ വിമാനക്കമ്പനിയായ സൗദിയയും ഖത്തർ എയർവേസും ഇരുരാജ്യങ്ങളിലേക്കും വിമാനസർവിസുകൾ നടത്തുന്നുണ്ട്. അബൂസംറ അതിർത്തി വഴി ഇരുരാജ്യങ്ങളിലേക്കും വാഹനഗതാഗതവും ഉണ്ട്. ഹമദ് തുറമുഖം വഴി വാണിജ്യക്കപ്പലുകൾ നേരേത്തതന്നെ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തെത്തുന്നുണ്ട്. വ്യാപാര ബന്ധമടക്കം പൂർവസ്ഥിതിയിൽ ആകുന്നതോടെ ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖല വൻ പ്രതീക്ഷയിലാണ്.
പ്രതിവർഷം 700 കോടി റിയാലിെൻറ കച്ചവടമാണ് 2017വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. ഇരു അതിർത്തികളോടും ചേർന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കും പുതിയ സാഹചര്യം നേട്ടമാകും. റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവൽസ് തുടങ്ങിയ വിവിധ മേഖലകളിൽ ഉണ്ടായ പ്രതിസന്ധിയും നീങ്ങുകയാണ്. കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെ ഖത്തറിലെ ഹോട്ടൽ മേഖലയും കൂടുതൽ ഉണരുകയാണ്.
ഖത്തർ കര അതിർത്തിപങ്കിടുന്ന സൗദിയുടെ ഭാഗമായ അൽഅഹ്സയിലെ ഹോട്ടൽ, അപാർട്ട്മെൻറ് മേഖലയും ഉണർവിലേക്ക് നീങ്ങുകയാണ്. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് വസ്ത്രങ്ങൾ, ഇലക്ട്രോക്സ് സാധനങ്ങൾ, സ്പെയർപാർട്സുകൾ തുടങ്ങിയവ എത്തിച്ചിരുന്നത് കരമാർഗം ദുബൈയിൽ നിന്നായിരുന്നു. ഈ മേഖലയും പഴയ രൂപത്തിലേക്ക് തിരിച്ചുവരുകയാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല