1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2021

സ്വന്തം ലേഖകൻ: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ക്വാറന്റീൻ ലംഘിച്ച ഏഴുപേരെയും മക്ക ഗവർണറേറ്റിൽ 13 പേരെയും അറസ്റ്റ് ചെയ്തതായി സൗദി പൊലീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷവും മുൻകരുതൽ നടപടികളും പ്രതിരോധ നിർദേശങ്ങളും പാലിക്കാതെ പുറത്ത് ഇറങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.

കിഴക്കൻ പ്രവിശ്യയിലെ ദമാം, അബ്‌ഖൈഖ്, അൽഹസ, അൽഖോബാർ എന്നിവിടങ്ങളിൽ നിന്നും, മക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് വക്താവ് ലഫ്.കേണൽ മുഹമ്മദ് ബിൻ ഷാർ അൽ ഷെഹ്‌രി പറഞ്ഞു. ഇവരെ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

ചട്ടങ്ങള്‍ അനുസരിച്ച്, കോവിഡ് -19 വിരുദ്ധ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ ശിക്ഷകള്‍ക്ക് വിധേയരാകേണ്ടിവരും. കോവിഡ് മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ ലംഘിക്കുന്നവര്‍ 2,00000 സൗദി റിയാല്‍വരെ പിഴ ശിക്ഷയും അല്ലെങ്കില്‍ രണ്ട് വര്‍ഷത്തോളം തടവോ അല്ലെങ്കില്‍ പിഴയും തടവ് ശിക്ഷയും ഒരുമിച്ച് നേരിടേണ്ടിവരും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും തടവ് ശിക്ഷയും ഇരട്ടിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.