1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തി​ൽ വ​ൻവർധ​ന. 2023ന്റെ ആദ്യ പാ‌ദത്തി​ൽ റെ​യി​ൽ​വേ വ​ഴി യാ​ത്ര ചെ​യ്ത​വ​രു​ടെ എ​ണ്ണം 22,21,225 എ​ത്തി​യ​താ​യി സൗ​ദി റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. ഈ​സ്റ്റേ​ൺ, നോ​ർ​ത്തേ​ൺ, ഹ​റ​മൈ​ൻ എ​ക്‌​സ്‌​പ്ര​സ് ട്രെ​യി​ൻ പാ​ത​ക​ളി​ലൂ​ടെ 8036 ട്രി​പ്പു​ക​ൾ നടത്തിയ​താ​യും സൗ​ദി റെ​യി​ൽ​വേ പ​റ​ഞ്ഞു.

ച​ര​ക്കു​ഗ​താ​ഗ​ത രം​ഗ​ത്ത് 2023ന്റെ ആദ്യ പാ​ദ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഏ​ഴു ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. 58,30,000 ട​ൺ ധാ​തു​ക്ക​ളും ച​ര​ക്കു​ക​ളും റെ​യി​ൽ​വേ വ​ഴി എ​ത്തി​ച്ച​താ​യും ക​മ്പ​നി പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ​പാ​ദ​ത്തി​ലെ സൗ​ദി അ​റേ​ബ്യ​ൻ റെ​യി​ൽ​വേ​യു​ടെ മി​ക​ച്ച പ്ര​കട​നം ക​മ്പ​നി​യു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന പ്ര​ക​ട​ന​ത്തി​ന്റെ തു​ട​ർ​ച്ച​യാ​ണെ​ന്ന് സൗ​ദി റെ​യി​ൽ​വേ സി​ഇ​ഒ ഡോ. ​ബ​ശാ​ർ ബി​ൻ ഖാ​ലി​ദ് അ​ൽ മാ​ലി​ക് പ​റ​ഞ്ഞു

യാ​ത്രാ​സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും ച​ര​ക്കു​ക​ളു​ടെ​യും ധാ​തു​ക്ക​ളു​ടെ​യും ഗ​താ​ഗ​ത​ത്തി​ന്റെ കാ​ര്യ​ത്തി​ലാ​യാ​ലും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഞ​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന സേ​വ​നം ന​ൽ​കു​ന്ന​തി​ന് പ​ദ്ധ​തി ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​ന​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും സിഇ​ഒ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.