1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2021

സ്വന്തം ലേഖകൻ: കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടവരുടെ റീഎൻട്രി വിസകൾ പുതുക്കാനാകില്ലെന്ന് സൗദിയിലെ അബ്ഷീർ പ്ലാറ്റ് ഫോം അറിയിച്ചു. സൗദിയിലേക്ക് മടങ്ങാനാകാത്ത വിദേശികൾക്ക് സ്‌പോൺസറുടെ സഹായത്തോടെ നാട്ടിലിരുന്ന് വിസാ കാലാവധി ദീർഘിപ്പിക്കാം. ഇഖാമയിൽ കാലാവധി ഉള്ളവർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താനാവുക. നാട്ടിൽ പോകുന്നവർക്ക് മടങ്ങിയെത്തുന്നവത് വരെ അനുവദിക്കുന്നതാണ് എക്‌സിറ്റ് റീഎൻട്രി വിസ.

കോവിഡ് അടക്കം പല കാരണങ്ങളാൽ മടങ്ങാൻ സാധിക്കാത്തവരുണ്ടാകും. ഇവർക്ക് ഓൺലൈൻ വഴി റീ എൻട്രി വിസാ കാലാവധി നീട്ടാം. സിംഗിൾ എക്സിറ്റ് റീ എൻട്രി വിസക്ക് ഓരോ മാസത്തിനും 100 റിയാലാണ് ഫീസ്. മൾട്ടിപ്പിൾ റീ എൻട്രി വിസക്ക് 200 റിയാലും ഫീസുണ്ട്. അബ്ഷിർ അക്കൗണ്ട് വഴി സ്പോൺസർക്ക് മാത്രമാണ് വിസ കാലാവധി നീട്ടാൻ സാധിക്കുക.

ഫീസടച്ച് അബ്ഷിറിലെ എംപ്ലോയ്മെന്റ് എന്ന ഓപ്ഷനിൽ നിന്ന് സർവ്വീസസിലെ വിസ എന്ന ലിങ്കാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. തുടർന്ന് വിസ പുതുക്കേണ്ട തൊഴിലാളിയുടെ പേരും, കാലാവധിയും തെരഞ്ഞെടുത്താൽ മതി. ഇഖാമ കാലാവധി അവസാനിച്ചവർക്ക് ഈ സേവനം ലഭ്യമല്ല.

റീ എൻട്രി കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടവർക്കും ഇത് സാധ്യമല്ല. കോവിഡിന്റെ പശ്ചാതലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്താൻ സാധിക്കാത്തവർക്ക് ഈ മാസം 30 വരെ സർക്കാർ സൗജന്യമായി ഇഖാമയും റീ എൻട്രിയും പുതുക്കി നൽകിയിരുന്നു. ഇതിനു ശേഷം ഇനിയും പുതുക്കി നൽകുമോ എന്നതിൽ ഇത് വരെ അറിയിപ്പൊന്നുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.