1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2021

സ്വന്തം ലേഖകൻ: സൗദിയിൽനിന്ന് റീ എൻട്രി വീസയിൽ (തിരികെ വരാനുള്ള അനുമതി) നാട്ടിലെത്തി കാലാവധി തീരുന്നതിനു മുൻപ് തിരിച്ചെത്താത്തവർക്ക് 3 വർഷം പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. മറ്റു സ്പോൺസറുടെ കീഴിൽ പുതിയ വീസയിൽ പോകുന്നതിനാണു വിലക്ക്.

നിലവിലെ സ്പോൺസറുടെ പുതിയ വീസയിൽ പോകാം. റീ എൻട്രി വീസ ഓൺലൈനിൽ പുതുക്കാം. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ വീസകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിനൽകിയിരുന്നു. ഈ അവസരമൊന്നും ഉപയോഗപ്പെടുത്താത്തവർക്കാണ് വിലക്ക്. റീഎൻട്രി വീസ എക്സിറ്റ് (രാജ്യംവിടാനുള്ള അനുമതി) വീസയാക്കി മാറ്റാൻ സാധിക്കില്ലെന്നും അധികൃതർ പറഞ്ഞു.

കോവിഡ് യാത്രാവിലക്കിൽപെട്ട് മലയാളികളടക്കം ഒട്ടേറെപ്പേർ നാട്ടിൽ കുടുങ്ങിയിട്ടുണ്ട്. ഇവർ യഥാസമയം റീ എൻട്രി പുതുക്കിയില്ലെങ്കിൽ മടക്കയാത്ര അനിശ്ചിതത്വത്തിലാകും. അതേസമയം, റീ എൻട്രി വീസയിൽ എത്തുന്ന ആശ്രിത വീസക്കാർക്ക് ഇളവുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.