1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2021

സ്വന്തം ലേഖകൻ: സൗദിയിൽ മക്ക, മദീന നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപത്തിന് വിദേശികൾക്ക് അനുമതി. ആദ്യമായാണ് പുണ്യ നഗരങ്ങളിലെ പദ്ധതിയിൽ വിദേശികൾക്ക് നിക്ഷേപത്തിന് അനുമതി നൽകുന്നത്. ഇതുവഴി ഭാഗികമായോ പൂർണമായോ വിദേശികൾക്ക് നഗരങ്ങിൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾ നടപ്പാക്കാം.

മക്ക, മദീന നഗരങ്ങളുടെ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന റിയൽ എസ്റ്റേറ്റ്ഫണ്ടിൽ നിക്ഷേപം നടത്താനാണ് വിദേശികൾക്ക് അനുമതി. മക്ക, മദീന നഗരങ്ങളുടെ പുറത്ത് മാത്രമാണ് നേരത്തെ വിദേശികൾക്ക് അനുമതിയുണ്ടായിരുന്നത്. പുതിയ ഉത്തരവ് പ്രകാരം നഗരപരിധിക്കുള്ളിലെ കെട്ടിടങ്ങൾ വിദേശികൾക്ക് സ്വന്തമാക്കാം.

ഇത്തരം പദ്ധതികളിൽ ഭാഗികമായോ പൂർണമായോ വിദേശികൾക്ക് ഉടമസ്ഥാവകാശമുണ്ടാകും. വിദേശ നിക്ഷേപം സൗദിയിലേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണിത്. രാജ്യത്ത് നിക്ഷേപത്തിനെത്തുന്നവർ പുണ്യ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ഇവരെ കൂടി ലക്ഷ്യം വച്ചാണ് പുതിയ നീക്കം. കർശനമായ വ്യവസ്ഥകളോടെയാകും പുണ്യ നഗരങ്ങളിൽ നിക്ഷേപത്തിന് അനുവദിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.