1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2024

സ്വന്തം ലേഖകൻ: ഏപ്രിൽ 21 മുതൽ സൗദിയിലെ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. സൗദിയിലെ എല്ലാ ബസുകളും ട്രക്കുകളും നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് ക്യാമറകൾ പ്രവർത്തിക്കും. രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ ബസുകളും ട്രക്കുകളും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും.

റണ്ണിങ്‌ കാർഡോ ഓപറേഷൻ കാർഡോ ഇല്ലാതെ ഒരാൾ വാഹനമോടിച്ചാൽ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കൃത്യമായി പിടികൂടും. ടാതെ പ്രവർത്തന കാലാവധി കഴിഞ്ഞ ബസുകൾ നിരത്തിലിറക്കിയാലും ക്യാമറകൾ വെറുതെ വിടില്ല.

രേഖകളും പെർമിറ്റുകളുമില്ലാത്ത ട്രക്കിനും ബസിനും ഇനി തത്സമയം പിഴ വരും. രാജ്യത്തെ കാർഗോ ട്രക്കുകൾ, വാടകയ്‌ക്കോടുന്ന ട്രക്കുകൾ, രാജ്യാന്തര സർവീസ് നടത്തുന്ന ബസുകൾ, വാടകയ്‌ക്കോടുന്ന ബസുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ നിരീക്ഷിക്കപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.