
സ്വന്തം ലേഖകൻ: രാജ്യത്തെ ഗാർഹിക തൊഴിൽ മേഖല വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ പ്രവർത്തനത്തിന്റെ ഭാഗമായി ഗാര്‍ഹിക മേഖലയില്‍ 10 വിഭാഗം തൊഴിലുകൾക്കൂടി അനുവദിച്ചു. മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിരിക്കുന്നതെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
പേഴ്‌സണല്‍ കെയര്‍ വര്‍ക്കര്‍, ഹൗസ് കീപ്പര്‍, പ്രൈവറ്റ് ടീച്ചര്‍, ഹൗസ് ടൈലര്‍, ഹൗസ് മാനേജര്‍, ഹൗസ് ഫാര്‍മര്‍, ഹൗസ് കോഫിവര്‍ക്കര്‍, വൈറ്റര്‍, സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌പെഷ്യലിസ്റ്റ്, പ്രൈവറ്റ് ഹെല്‍പര്‍, സപ്പോര്‍ട്ട് വര്‍ക്കര്‍ എന്നീ പ്രൊഫഷനുകളിലെ വീസകളാണ് മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി സൗകര്യമൊരുക്കിയത്.
നേരത്തെ ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍ തുടങ്ങി ഏതാനും വിഭാഗങ്ങളിലുള്ള വീസകള്‍ മാത്രമേ മുസാനിദ് വഴി ലഭിച്ചിരുന്നുള്ളൂ.
രാജ്യത്തെ അംഗീകൃത റിക്രൂട്ടമെന്റെ ഏജന്‍സികള്‍ വഴി ഈ പ്രൊഫഷനിലുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ സഹായമില്ലാതെ വ്യക്തികള്‍ക്ക് സ്വന്തമായും ഇതുവഴി റിക്രൂട്ട് ചെയ്യാനാവുമെന്നും മന്ത്രാലയം അറിയിച്ചു.
റിക്രൂട്ട്‌മെന്റിന്റെ ഗുണനിലവാരം ഉയർത്തുക, അവകാശങ്ങൾ സംരക്ഷിക്കുക, ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള കരാർ ബന്ധം നിയന്ത്രിക്കുക, ഉയർന്ന തലത്തിലുള്ള നിയന്ത്രണം കൈവരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല