1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2022

സ്വന്തം ലേഖകൻ: കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് സൗദി. സൗദി മാനവ വിഭവശേഷി മന്ത്രി എൻജിനീയർ അഹ്മ്മദ് അൽറാജിഹിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഭൂരിഭാഗം തൊഴിൽ മേഖലകളും ജോലികളും സ്വദേശിവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴി‍ഞ്ഞ വർഷം 32 മേഖലകളിൽ സ്വദേശിവത്കരണം നടന്നു. സ്വദേശികൾ ആയ യുവതി യുവാക്കൾക്ക് ജോലി നൽകി. 17,000 എൻജിനീയർമാർക്കും, അകൗണ്ടിങ് മേഖലകളിൽ 16,000 പേർക്കും, 3000 ഡോക്ടർമാർക്കും, 6000 ഫാർമസിസ്റ്റുകൾക്കും സൗദി ജോലി നൽകി. ഇതോടെ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണം 19 ലക്ഷം കഴിഞ്ഞു.

തൊഴിൽ മേഖലകളിൽ കാര്യക്ഷമമായ മാറ്റങ്ങൾ ആണ് സൗദി ലക്ഷ്യം വെക്കുന്നത്. ലോകത്തെ മികച്ച 20 രാജ്യങ്ങളിൽ എത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ആണ് സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നതെന്നും അതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ സ്വദേശികൾക്ക് തൊഴിൽ നൽകാൻ വേണ്ടി വൻകിട പദ്ധതികൾ കൊണ്ടുവരാൻ ആണ് ലക്ഷ്യം വെക്കുന്നത്.

സ്വകാര്യ മേഖലയിൽ 1,32,000ത്തിലധികം യുവാക്കൾക്കും യുവതികൾക്കും ജോലി നൽകാൻ ആണ് ലക്ഷ്യം വെക്കുന്നത്. 2021ൽ നാല് ലക്ഷം യുവാക്കളും യുവതികളും സൗദി ജോലി നൽകി. തൊഴിൽ വിപണിയിൽ സ്ത്രീകൾക്ക് ജോലി നൽക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി 32 ശതമാനം സ്ത്രീകൾക്ക് ജോലി നൽകാൻ സാധിച്ചു. വേതന സംരക്ഷണ പ്രോഗ്രാം പരിപാടികൾ തുടങ്ങി. തൊഴിലാളിക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ അവകാശങ്ങൾ സംരംക്ഷിക്കുന്നതിനായി എഴുപത് ലക്ഷം തൊഴിൽ കരാറുകൾ ഇലക്ട്രോണിക് ലിങ്ക് ഉപയോഗിച്ച് രേഖപ്പെടുത്തി. മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഡിജിറ്റൽ രൂപത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വിപണി ആകർഷകമാകേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സ്വദേശികൾക്ക് ജോലികൾ സൃഷ്ടിക്കുന്നതിനും നല്ലൊരു തൊഴിൽ അന്തരീക്ഷം രാജ്യത്ത് സൃഷ്ട്ടിക്കുന്നതിന് വേണ്ടി ആവശ്യമായ പ്രവർത്തനങ്ങൾ എല്ലാം മന്ത്രാലയം നടത്തുമെന്ന് മന്ത്രി പറഞ്ഞു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.