1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2021

സ്വന്തം ലേഖകൻ: സൌദിയില്‍ കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ 100 ശതമാനം സൌദിവല്‍ക്കരണം നടപ്പാക്കുന്നു. ഇതിലൂടെ സൌദി യുവതീയുവാക്കള്‍ക്കായി 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധമായി സൌദി കസ്റ്റംസും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു.

കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തിലെ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. സൌദികളെ ഈ മേഖലയില്‍ ജോലിക്കു ചേരാന്‍ പ്രാപ്തരാക്കുകയും ചെയ്യും. സ്വദേശി തൊഴിലാളികളുടെ കഴിവ് വികസിപ്പിക്കുകയും എല്ലാ തുറമുഖങ്ങളിലും അവരുടെ മത്സരശേഷി ഉയര്‍ത്തുകയും ചെയ്യുകയെന്നതാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

കസ്റ്റംസ് ക്ലിയറന്‍സ് മേഖലയിലെ സൌദി തൊഴില്‍ അന്വേഷകര്‍ക്ക് പിന്തുണ നല്‍കുന്നതിന് കസ്റ്റംസ് ക്ലിയറന്‍സ് മേഖലയ്ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കും. ദേശസാല്‍ക്കരണ നയങ്ങള്‍ സമന്വയിപ്പിക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സൌദി പൗരന്മാര്‍ക്ക് പരിശീലനം നല്‍കി യോഗ്യതയുള്ളവരാക്കുയും ലക്ഷ്യമിടുന്നുണ്ട്.

കസ്റ്റംസ് ക്ലിയറന്‍സ് മേഖലയും മറ്റ് സംരംഭങ്ങളും വികസിപ്പിക്കുന്നതിനായി സൌദി കസ്റ്റംസ് അവതരിപ്പിക്കുന്ന സംയോജിത സംരംഭത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് ഇവയൊക്കെ നടപ്പാക്കുക എന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.