1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2021

സ്വന്തം ലേഖകൻ: സൌദിയിൽ കുറഞ്ഞ വേതനമുള്ള 60% തൊഴിലുകളിൽ സൌദിവൽക്കരണം പ്രയാസം. വേതനം കുറഞ്ഞ 60% തൊഴിലുകൾ സ്വദേശിവൽക്കരിക്കാനാകില്ലെന്ന ഉന്നതാധികാര സമിതിയുടെ (ശൂറ) നിരീക്ഷണം പ്രവാസികൾക്ക് ആശ്വാസമാകുന്നു.

കെട്ടിട നിർമാണം, മെയിന്റനൻസ്, ജനറൽ സർവീസസ്, കൃഷി, മത്സ്യബന്ധനം, ഗാർഹിക ജോലി തുടങ്ങി വേതനം കുറഞ്ഞ തസ്തികകളിൽ ജോലി ചെയ്യാൻ സ്വദേശികളെ കിട്ടാത്തതാണിതിനു കാരണമെന്നു ശൂറ അംഗം ഹസ്സാഅ് അൽഖഹ്താനി പറഞ്ഞു.

സ്വദേശികൾക്ക് 4000 റിയാൽ (ഏകദേശം 80,000 രൂപ) ആണു സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം.

പണമിടപാട്​ നിരീക്ഷണം കൂടുതൽ കർശനമാകുന്നു

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തേ​ക്കു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ പ​ണ​മി​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത്​ പു​തി​യ വ​ർ​ഷം മു​ത​ൽ സൗ​ദി അ​റേ​ബ്യ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്നു. നി​ല​വി​ലെ നി​യ​മ പ​രി​ധി​ക​ളെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യ ബോ​ധ്യ​മി​ല്ലാ​തെ നി​ര​വ​ധി പേ​ർ അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു കേ​സു​ക​ളി​ൽ കു​ടു​ങ്ങു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം 10ഒാ​ളം മ​ല​യാ​ളി​ക​ളാ​ണ്​ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ര​ഹ​സ്യ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

പ​ണം കൈ​മാ​റാ​ൻ ഏ​റ്റ​വും എ​ളു​പ്പ​മാ​ർ​ഗ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ തൊ​ട്ട​ടു​ത്ത മു​റി​ക​ളി​ലു​ള്ള​വ​ർ പോ​ലും ത​മ്മി​ൽ ഇ​പ്പോ​ൾ ​ഡി​ജി​റ്റ​ൽ ട്രാ​ൻ​സാ​ക്ഷ​നാ​ണ്​ ന​ട​ത്തു​ന്ന​ത്. നേ​രി​ട്ട​ല്ലാ​തെ ഒാ​ൺ​ലൈ​നാ​യു​ള്ള ഇ​ത്ത​രം ചെ​റി​യ പ​ണ​മി​ട​പാ​ടു​ക​ൾ പോ​ലും രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​മെ​ന്നും നി​രീ​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും പ​ല​ർ​ക്കും അ​റി​യി​ല്ല. ഒ​രു അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ ക​ണ​ക്കി​ൽ ക​വി​ഞ്ഞ തു​ക അ​യ​ച്ചാ​ൽ മാ​ത്ര​മേ കു​റ്റ​ക്കാ​രാ​കൂ എ​ന്നാ​ണ്​ പ​ല​രും ധ​രി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ത്.എ​ന്നാ​ൽ ഒ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ രാ​ജ്യ​ത്തി​ന​ക​ത്തു​ത​ന്നെ പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ചെ​റു​താ​െ​ണ​ങ്കി​ലും ഒ​രേ സ​മ​യം നി​ര​വ​ധി പേ​ർ പ​ണം കൈ​മാ​റു​ന്ന​ത്​ നി​രീ​ക്ഷ​ണ​ത്തി​നും ചോ​ദ്യം ചെ​യ്യ​ലി​നും ഇ​ട​യാ​ക്കും.

അ​തു​പോ​ലെ ത​ന്നെ നാ​ട്ടി​ലെ ഒ​രേ അ​ക്കൗ​ണ്ടി​ലേ​ക്ക്​ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്ന്​ പ​ല​ർ പ​ണ​മ​യ​ക്കു​ന്ന​തും ഒ​രാ​ൾ ത​ന്നെ പ​ല അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​തും നി​രീ​ക്ഷി​ക്ക​​പ്പെ​ടു​ന്നു​ണ്ട്. എ​ല്ലാ ഇ​ട​പാ​ടു​ക​ളും ഇ​ഖാ​മ​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ സൗ​ദി മോ​ണി​റ്റ​റി​ങ്​​ ഏ​ജ​ൻ​സി​ക്ക്​ ഇ​ത്​ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്​ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി നാ​ട്ടി​ലേ​ക്ക്​ പ​ണ​മ​യ​ക്കാ​തെ സ്വ​രൂ​പി​ച്ച ശ​മ്പ​ള​മോ മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളോ ഒ​രാ​ൾ​ക്ക്​ ഒ​റ്റ​ത്ത​വ​ണ​യാ​യി നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ന്ന​തി​ന്​ പ്ര​യാ​സ​മി​ല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.