1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2021

സ്വന്തം ലേഖകൻ: സൗദിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. നിലവിൽ പ്രഖ്യാപിച്ച സ്വദേശിവൽക്കരണ നിർദേശങ്ങളുടെ ലംഘനം നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും പുതിയ സംവിധാനം ഏർപ്പെടുത്തിയതായി മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

മീഡിയ, കൺസൾടിങ്, വിനോദ സഞ്ചാരം തുടങ്ങിയവയാണ് പുതുതായി സ്വദേശിവൽകരണ മേഖലകളായി പ്രഖ്യാപിച്ചിട്ടുളളത്. പ്രാദേശികവത്കരണം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മന്ത്രാലയത്തിന്റെ പ്രത്യേക വിഭാഗം അണ്ടർ സെക്രട്ടറി മജീദ് അൽ ദാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒത്തുതീർപ്പ് തീരുമാനങ്ങൾ പാലിക്കാത്തത് നിയമ ലംഘനമാണെന്ന് അധികൃതർ പറഞ്ഞു. ഇതുവഴി പൗരന്മാർക്കും പൊതുജനങ്ങൾക്കും എവിടെ ഇരുന്നും മന്ത്രാലയത്തെ സഹായിക്കാനാകും. നിലവിലെ സാമ്പത്തിക സൂചകങ്ങളും വിഷൻ 2030 മുഖേന നടപ്പാക്കിയ പരിവർത്തന പദ്ധതികളുടെ ഫലവും രാജ്യത്തെ ശുഭാപ്തിയിലേക്ക് നയിക്കുന്നവയാണ്.

റസ്റ്ററന്റുകൾ, കഫേകൾ, മാളുകൾ, സൂപ്പർമാർകറ്റുകൾ, ദന്തചികിത്സ തുടങ്ങിയ മേഖലകളിലെ നടപ്പാക്കിയ സ്വദേശി വത്കരണത്തിന്റെ ഭാഗമായി നിയമിതരായ സൗദി തൊഴിലാളികളുടെ കാര്യക്ഷമത ഉയർത്തിക്കാട്ടി മിക്ക മേഖലകളിലും സ്വദേശിവൽകരണം ഊർജിതപ്പെടുത്താനുള്ള ശ്രമങ്ങൾ മാനവ വിഭവശേഷി, മാനവ വികസന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2021-ൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണം എക്കാലത്തെയും റെക്കോർഡായ 1.9 ദശലക്ഷമായി ഉയർത്താനും രാജ്യത്തിന് കഴിഞ്ഞതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് വന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പുരുഷന്മാരുടെയും സ്ത്രീകളുടെയും ആകെ എണ്ണം 1,908,613 ൽ എത്തി. പ്രാദേശികവൽകരണ നടപടികളുടെ ഭാഗമായി നിർദേശിച്ച നിയമങ്ങൾ ലംഘിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിദോഷികം നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.