1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2020

സ്വന്തം ലേഖകൻ: സൌദി സ്വകാര്യമേഖലയിലെ ടെലികമ്യൂണിക്കേഷൻ, ​െഎ.ടി മേഖലകളിലെ ജോലികൾ സ്വദേശിവത്​കരിക്കാനുള്ള തീരുമാനം 30ലധികം തസ്​തികകളെ ലക്ഷ്യമിട്ട്​.മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച്​ പ്രാദേശിക പത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. കമ്യൂണിക്കേഷൻസ്​ എൻജിനീയർ, കമ്പ്യൂട്ടർ എൻജിനീയർ, നെറ്റ്​വർക്ക്​ എൻജിനീയർ, സോഫ്​റ്റ്​വെയർ െഡവലപ്​മെൻറ്​ സ്പെഷലിസ്​റ്റ്​, നെറ്റ്​വർക്ക്​ ടെക്​നീഷ്യൻ, ടെക്​നിക്കൽ സപ്പോർട്ട്​ സ്​പെഷലിസ്​റ്റ്​, ബിസിനസ്​​ സ്​പെഷലിസ്​റ്റ്​, പ്രോഗ്രാമർ എന്നിവയാണ് ഇക്കൂട്ടത്തിൽ പ്രധാന​പ്പെട്ട തസ്​തികകൾ​.കമ്യൂണിക്കേഷൻ ആൻഡ്​​ ഇൻഫർമേഷൻ ടെക്​നോളജി ജോലികൾ സ്വദേശിവത്​കരിക്കാനുള്ള പദ്ധതി 2019 തുടക്കം മുതൽ ആരംഭിച്ചിരുന്നു​.

കമ്യൂണിക്കേഷൻ ആൻഡ്​​ ഇൻഫർമേഷൻ ടെക്​നോളജി മന്ത്രാലയം, മാനവവിഭവശേഷി ഫണ്ട്​ (ഹദഫ്​), കൗൺസിൽ ഒാഫ്​ ചേം​േബഴ്​സ്​ എന്നിവയുമായി നേരത്തേ ഒപ്പിട്ട സംയുക്ത കരാറി​െൻറ അടിസ്ഥാനത്തിലാണ്​ ഇപ്പോഴത്തെ സ്വദേശിവത്​കരണ നടപടികളെന്നും മന്ത്രാലയം പറഞ്ഞു. ഇൗ കാലയളവിൽ, ആശയവിനിമയ, വിവര സാ​േങ്കതിക ജോലികളുടെ സ്വദേശിവത്​കരണത്തിന്​ സഹായങ്ങളായ പല സംരംഭങ്ങളും ടെലികമ്യൂണിക്കേഷൻ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്​.

കഴിവുകൾ വികസിപ്പിക്കാനായി നടപ്പാക്കിയ ‘ഫ്യൂച്ചർ സ്​കിൽസ്​ ഇനീഷ്യേറ്റിവ്​’ ഇതിൽ പ്രധാനമാണ്​. ഡിജിറ്റൽ ജോലികളിൽ ആളുകളെ യോഗ്യരാക്കുകയും കഴിവുകൾ വികസിപ്പിക്കുകയും വിവരസാ​േങ്കതിക മേഖലയിൽ പ്രവർത്തിക്കാൻ സജ്ജരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി ഫണ്ടും (ഹദഫ്​) വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന, വളർച്ചക്ക്​ സാക്ഷ്യംവഹിക്കുന്ന, സുപ്രധാനവും സജീവവുമായ തൊഴിൽ മേഖലയിലാണ്​ സ്വദേശിവത്​കരണം​​ മന്ത്രാലയം ലക്ഷ്യമിടുന്നത്​. പലരംഗത്തും നിരവധി തൊഴിലവസരങ്ങൾ സ്വദേശികളായ യുവതീയുവാക്കൾക്ക്​ നൽകാൻ​ സാധിച്ചിട്ടുണ്ട്​. കമ്യൂണിക്കേഷൻ ആൻഡ്​​ ഇൻഫർമേഷൻ ടെക്​നോളജി എൻജിനീയറിങ്​ ജോലികൾ, ​പ്രോഗ്രാമിങ്​ അനാലിസിസ്​ ആപ്ലിക്കേഷൻ െഡവലപ്​മെൻറ്​, ടെക്​നിക്കൽ സപ്പോർട്ട്​, കമ്യൂണിക്കേഷൻ ടെക്​നിക്കൽ ​ജോലികൾ എന്നിവ ഇൗ ഗണത്തിലുൾപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി. ​

സ്വകാര്യ മേഖലയിലെ ടെലികമ്യൂണിക്കേഷൻ, ​െഎ.ടി മേഖലകളിലെ ജോലികൾ സ്വദേശിവത്​കരിക്കാനുള്ള തീരുമാനം നവംബർ അഞ്ചിനാണ്​ മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രി എൻജി. അഹ​മ്മദ്​ ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചത്​. തീരുമാനത്തിലൂടെ ഉണ്ടാകുന്ന തൊഴിലവസരങ്ങളിൽ 60 ശതമാനം വൻകിട സംരംഭങ്ങളിലായിരിക്കുമെന്ന്​ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 9,000 തൊഴിലവസരങ്ങൾ ഒരുക്കുകയാണ്​ ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്​.

റിയാദ്​ പ്രവിശ്യയിൽ സ്വകാര്യ തൊഴിൽമേഖലയിലെ സ്വദേശിവത്​കരണം: ധാരണാപത്രം ഒപ്പുവെച്ചു

റിയാദ്​ പ്രവിശ്യയിൽ സ്വകാര്യ തൊഴിൽമേഖലയിലെ സ്വദേശിവത്​കരണ പരിപാടികൾ ആരംഭിക്കുന്നതിന്​ നടപടികളായി. ഇതുസംബന്ധിച്ച ധാരണാപത്രങ്ങൾ റിയാദ്​ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസും മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രി എൻജി. അഹ​മ്മദ്​ ബിൻ സുലൈമാൻ അൽറാജിഹിയും ഒപ്പുവെച്ചു. ഗവർണറുടെ ഒാഫിസിലായിരുന്നു​ ചടങ്ങ്​.

മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായി. റിയാദ്​ പ്രവിശ്യയിലെ സ്വദേശിവത്​കരണ നടപടികൾക്കായി ആവിഷ്​കരിച്ച പദ്ധതികളും പുതിയ തൊഴിൽചട്ടങ്ങളും നിലവിലെ തൊഴിലുകളും തൊഴിലില്ലായ്​മ സംബന്ധിച്ച കണക്കുകളും സ്വകാര്യമേഖലയുമായി സഹകരിച്ചുള്ള സ്വദേശിവത്​കരണ പ്രവർത്തനങ്ങളും സംബന്ധിച്ച്​ വിശദീകരിക്കുന്ന വിഡിയോ ഗവർണർക്ക്​ കാണിച്ചുകൊടുത്തു.

ഗവർണറേറ്റിന്​ കീഴിലെ സ്വദേശിവത്​കരണ പരിപാടികൾ ഇരുവരും ചർച്ചചെയ്​തു. സ്വദേശിവത്​കരണ പദ്ധതികൾ ആരംഭിക്കുക, പ്രത്യേക ജോലികളിൽ പൗരന്മാർക്ക്​ വേണ്ട പിന്തുണ നൽകുക, നിലവാരവും കഴിവുകളും ഉയർത്തുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ സഹായകമായ വിധത്തിൽ തൊഴിൽവിപണി ശാക്തീകരിക്കുക തുടങ്ങിയവയാണ്​ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.