1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2021

സ്വന്തം ലേഖകൻ: സൗദിയിൽ നൈപുണ്യ വികസന പദ്ധതിക്കു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടക്കംകുറിച്ചു. വരുംകാലത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടും അവസരങ്ങൾ പ്രയോജനപ്പെടുത്തിയും പ്രാദേശിക, രാജ്യാന്തര തലത്തിൽ മനുഷ്യശേഷി പുരോഗതി ലക്ഷ്യമിട്ടാണ് വിഷൻ 2030ന്റെ കീഴിൽ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.

നിലവിലെയും ഭാവിയിലെയും തൊഴിൽ വിപണിക്കായി മത്സരക്ഷമതയുള്ള പൗരന്മാരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ലോകോത്തര പരിശീലനം നൽകും. മനുഷ്യശേഷി വികസനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റാൻ സാധിക്കുമെന്നാണ് വിശ്വാസമെന്ന് കിരീടാവകാശി പറഞ്ഞു.

വിപണിയുടെ ആവശ്യം മനസ്സിലാക്കി സർവകലാശാലകൾ, കോളജുകൾ, സാങ്കേതിക, തൊഴിലധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവയിലൂടെ വിദഗ്ധ പരിശീലനം നൽകും. കഴിവുകൾ, അറിവ്, മനുഷ്യ മൂലധനം എന്നിവ അടിസ്ഥാനമാക്കിയുള്ള ഉറച്ച സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ ഇതു സഹായകമാകും.

വിദ്യാഭ്യാസ അടിത്തറ വികസിപ്പിക്കുക, പ്രാദേശിക, രാജ്യാന്തര തൊഴിൽ വിപണിക്ക് പൗരന്മാരെ സജ്ജരാക്കുക, ആജീവനാന്ത പഠനത്തിനുള്ള അവസരങ്ങൾ നൽകുക എന്നിവയെ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാക്കുക.

വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത മാർഗനിർദേശവും കൗൺസലിങ് സംരംഭവുമുണ്ടാകും. പൗരന്മാർക്ക് ആജീവനാന്ത പഠന അവസരങ്ങൾ നൽകുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും യോഗ്യത നേടുന്നതിനുമുള്ള സംരംഭങ്ങളും ഇതിൽ ഉൾപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.